About Us

നേരായ നാട്ടുവർത്തമാനങ്ങൾ നേരിട്ട് തത്സമയം ഇനി നിങ്ങളിലേക്ക്.  കുന്ദമംഗലം ന്യൂസ്  ഡോട്ട് ഇന്‍

നാടിന്‍റെ  ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ് പാതയോരങ്ങളിലെ കാൽപെരുമാറ്റം കൺപാർത്ത് , പ്രതികരണങ്ങൾക്ക് കാതുനൽകി ,വാർത്തകൾ അതത് സമയത്ത് ജനങ്ങളിലെത്തിക്കുന്ന ദൗത്യവുമായി ,പുതിയൊരു വാർത്താ വാതായനം തുറക്കുകയാണ് ഞങ്ങൾ.

നാട്ടിലില്ലാത്ത പ്രവാസികളിലേക്കും നാട്ടിലുണ്ടായിട്ടും പ്രവാസിയായി കഴിയുന്നവരിലേക്കും നാടിന്‍റെ  നാഡി സ്പന്ദനങ്ങളെത്തിക്കാൻ ഇതു വഴി കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.

നേരിന്‍റെ  കരുത്തും നിവർന്ന് നിന്ന് കാര്യങ്ങൾ വ്യക്തമാക്കാനുള്ള ബലവുമായാണ് മാധ്യമ സംസ്കാര ഭൂമികയിലേക്ക് വാർത്തകളുടേയും കാഴ്ചകളുടേയും പുതിയ വെളിച്ചവുമായി ഞങ്ങളെത്തുന്നത്.

നാടിന്‍റെ  നന്മകൾക്കും മുന്നേറ്റങ്ങൾക്കും നേരെ കണ്ണാടി പിടിക്കന്നതോടൊപ്പം ജീവിത യാത്രയിൽ കാലിടറി വീഴുന്നവർക്ക് കൈത്താങ്ങായും ഈ വാർത്താ ജാലകം എന്നുമുണ്ടാകും.

നാട്ടിൻപുറ കാഴ്ച്ചകൾ, വ്യക്തിത്വങ്ങൾ, സംഭവങ്ങൾ, ആഘോഷങ്ങൾ അഹ്ലാദങ്ങൾ, സങ്കടങ്ങൾ എന്നിവ ഈ ജാലകത്തിലൂടെ നമുക്ക് പങ്കുവെക്കാം .

സർക്കാരിൽ നിന്നും മറ്റു കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾക്കുള്ള അറിയിപ്പുകൾ ഞങള്‍  നിങ്ങളിലെത്തും നാടിന്‍റെ  പുരോഗതിക്കും മാനവികതക്കുമായുള്ള പതാക വാഹകരായി നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ടാകും.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതയും മാധ്യമ സമൂഹത്തിന്‍റെ  പിന്തുണയുമാണ് ഈ ദൗത്യത്തിന് ഞങ്ങൾക്ക് ശക്തി നൽകുന്നത്.

കുന്ദമംഗലത്തിന്‍റെയും പരിസര പ്രദേശങ്ങളുടേയും നാട്ടു വിശേഷങ്ങളുമായി നിങ്ങളുടെ വിരൽത്തുമ്പിലെത്തുന്ന കുന്ദമംഗലം ന്യൂസ്  ഡോട്ട് ഇന്‍  സുമനസ്സുകൾ നെഞ്ചേറ്റുമെന്ന പ്രതീക്ഷയോടെ

സസ്നേഹം

 കുന്ദമംഗലം ന്യൂസ്  പ്രവര്‍ത്തകര്‍