gulf

കേന്ദ്ര- കേരള സർക്കാറുകൾ കാണിക്കുന്ന നെറികേടിനെതിരെ പ്രവാസികൾ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : കോവിഡ് കാലത്ത് തിരിച്ചുവരുന്ന പ്രവാസികളോടുള്ള കേന്ദ്ര- കേരള സർക്കാരുകളുടെ നെറികേടിനും അവഗണനക്കുമെതിരെ പ്രവാസികൾ പ്രക്ഷോഭത്തിലേക്ക്. വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരും ഇപ്പോൾ നാട്ടിലുള്ളതുമായ കോഴിക്കോട് ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ജോലി നഷ്ടപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞവർ, ചില മാറാരോഗങ്ങൾക്ക് അടിമപ്പെട്ട് ചികിത്സ പോലും ലഭിക്കാത്തവർ തുടങ്ങി നിരവധി കാരണങ്ങളാൽ പ്...

Read More »

പ്രവാസികളുമായി നാലാമത്തെ വീമാനം കൊച്ചിയില്‍ എത്തി

പ്രവാസികളുമായി നാലാമത്തെ വീമാനം കൊച്ചിയില്‍ എത്തി. ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനമാണ്  നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. രാത്രി 11.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയശേഷം ക്വാറന്റീനിലേക്ക് മാറ്റും. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി കേരളത്തില്‍ എത്തുന്ന നാലാമത്തെ വിമാനമാണിത്. ടെമ്പറേച്ചര്‍ ഗണ്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര താപനില വിമാനത്താവളത്തില്‍ പരിശോധിക്കും. മു...

Read More »

ഇന്നലെ മടങ്ങി വന്നവരില്‍ എട്ട് പ്രവാസികൾ ഐസൊലേഷനിൽ ; റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്.

ഇന്നലെ മടങ്ങി വന്നവരില്‍ രോഗ ലക്ഷണം പ്രകടിപ്പിച്ച എട്ട് പ്രവാസികളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനമിറങ്ങിയ പ്രവാസികളെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുന്നത്. നെടുമ്പാശേരിയിൽ വിമനമിറങ്ങിയ അഞ്ച് പേരെ ഐസൊലേഷനിലേക്ക് മാറ്റി. അഞ്ച് പേരും ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൂന്ന് പേരെ ഐസൊല...

Read More »

മതം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി ആ മലയാളി പെണ്‍കുട്ടി

അബുദാബി : താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് വെളിപ്പെടുത്തി ഡല്‍ഹിയില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് ലൗജിഹാദ് ആരോപണം നേരിട്ട മലയാളി പെണ്‍കുട്ടി. അബുദാബിയില്‍ ജോലി ചെയ്യുന്ന മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു തന്റെ മതംമാറ്റ ലക്ഷ്യമെന്നും സിയാനി ബെന്നി എന്നുപേരുള്ള പെണ്‍കുട്ടി പറഞ്ഞു. ഖലീജ് ടൈംസിനോടാണ് പെണ്‍കുട്ടി ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. >തന്റെ ലക്ഷ്യം നിറവേറ്റാനായി രാജ്യം വിട്ട് യുഎഇയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്...

Read More »

എണ്ണ വില കുത്തനെ കൂടി…

ആഗോളതലത്തില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവ് . കഴിഞ്ഞ ദിവസം സൗദിയിലെ എണ്ണ ഉല്‍പാദന കേന്ദ്ര ത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധന വില ഉയരുന്നത് . 28വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെ ‌എത്തി. 80 ഡോളർ വരെ വില വർധിക്കാനാണു സാധ്യത. ഈ ആക്രമണം സൗദിയുടെ ആകെ എണ്ണ ഉൽപാദനത്തിന്റെ പകുതി കുറച്ചിരുന്നു. ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‍യാഖിലും ഖുറൈസിലും കേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്ത...

Read More »

ദുബൈ കെ.എം.സി.സിയില്‍ ഭാരവാഹികളുടെ യോഗത്തില്‍ കൂട്ടത്തല്

ദുബൈ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളില്‍ ചിലരെ നേതൃത്വം അവഗണിക്കുന്നവെന്ന് ആരോപിച്ചാണ് കെ.എം.സി.സിയില്‍ കൂട്ടത്തല്ല്. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്. ഇത് മൂന്നാം തവണയാണ് യോഗങ്ങൾ അലങ്കോലപ്പെടുന്നത്.

Read More »

ഇത്ര റൊമാന്റിക്കായ ഭര്‍ത്താവിനെ വേണ്ടെന്ന് കാട്ടി യുവതിയുടെ വിവാഹമോചന കേസ്

യുഎഇ :വിവാഹാം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും തന്നോട് ഒരിക്കൽ പോലും ഭർത്താവ് വഴക്കിട്ടിട്ടില്ല. വീട്ടുകാര്യങ്ങളിൽ എല്ലാം തന്നെ സഹായിക്കുന്നു, തനിക്കുള്ള ഭക്ഷണം വരെ തയാറാക്കിതരുന്നു. ഇങ്ങനെ കൂടുതൽ സ്നേഹം തരുന്ന ഒരാളെ വേണ്ടെന്നാണ് വിവാഹ മോചനത്തിനായി നൽകിയ ഹർജിയിൽ ഭാര്യ കണ്ടെത്തി പറയുന്ന കാരണങ്ങൾ. ഏറ്റവും കുറഞ്ഞത് ഒരുദിവസമെങ്കിലും വഴക്കിട്ട് നിൽക്കണമെന്നാണ് തന്റെ ആഗ്രഹം പക്ഷെ വിവാഹജീവിതത്തിൽ ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി അഥവാ അങ്ങോട്ട് ദേഷ്യപ്പെട്ട് വഴക്കിട്ട് മിണ്ടാതിരുന്നാൽ ഭർത്താവ്...

Read More »

അഴുകിയ നിലയില്‍ യുഎഇയില്‍ കണ്ടെത്തിയ മൃതദേഹം തലശ്ശേരി ചൊക്ലി സ്വദേശിയുടെത്

ഷാര്‍ജ: യുഎഇയിലെ മരുഭൂമിയില്‍ ഈ മാസം പത്തിന് കണ്ടെത്തിയ മൃതദേഹം മലയാളിയുടെതാണെന്ന് സ്ഥിരീകരിച്ചു. തലശേരി ചൊക്ലി സ്വദേശി റാഷിദിന്റെ മൃതദേഹമാണെന്നാണ് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്. കോടതിയുടെ അനുമതിയോടെ രണ്ട് വട്ടമാണ് ഡിഎന്‍എ പരിശോധന നടത്തിയത്.ഷാര്‍ജയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന റാഷിദിനെ ഏപ്രില്‍ അവസാനം മുതല്‍ കാണാതായിരുന്നു. തെരച്ചില്‍ തുടരവെ ഈ മാസം പത്തിന് അല്‍തല്ലയിലെ മരുഭൂമിയിലാണ് മൃതദേഹം കണ്ടെടുത്തത്. ഒരാഴ്ചയിലേറെ അപ്പോള്‍ പഴക്കമുണ്ടായിരുന്ന മൃതദേഹം ഇവിടെ ആടുമേയ്ക...

Read More »

തൊഴില്‍ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധം. യാത്ര പുറപ്പെടുന്നതിന...

Read More »

ബഹ്റൈനിൽ വീട്ടുജോലിക്കെത്തിച്ച മ​ല​യാ​ളി യു​വ​തി​ക​ൾ​ക്ക് പീ​ഡ​നം; കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള വ​ൻ​സെ​ക്സ് റാ​ക്ക​റ്റ്

മനാമ: വീട്ട് ജോലിക്ക് എന്ന് പറഞ്ഞ് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ സ്ത്രീകളെ എത്തിച്ച് പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പലതവണ പുറത്ത് വന്നതാണ് . വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . ബഹ്റൈനിൽ വീട്ടുജോലിക്കെത്തിച്ച മലയാളി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശികൾക്കായി ബഹ്റൈൻ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവർക്കായാണ് ബഹ്റൈൻ പോലീസ് വലവരിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്റൈനിൽ എത്തിച്ച കോഴിക്കോട്, കോട്ടയം ജില...

Read More »

More News in gulf