keralam

പാണ്ടിക്കാട് പോക്സോ കേസ് ഇര മുപ്പത്തിയൊന്ന് തവണ ലൈംഗികാതിക്രമത്തിന് ഇരയായി ; സംരക്ഷണം നല്‍കാതെ ബാലക്ഷേമ സമിതി

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് പോക്സോ കേസ് ഇര മുപ്പത്തിയൊന്ന് തവണ ലൈംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ പതിനേഴ് വയസ്സുകാരിയാണ് അഞ്ച് വർഷത്തിനിടെ 31 തവണ പീഡനത്തിന് ഇരയായത്. പല തവണ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് വിട്ടപ്പോഴും പീഡനങ്ങൾക്ക് ഇരയായിട്ടും ഇതൊന്നും കണക്കിലെടുക്കാതെ, വീണ്ടും അതേ നടപടി ആവർത്തിച്ചു ബാലക്ഷേമസമിതി. ഏറ്റവുമൊടുവിൽ നടത്തിയ കൗൺസിലിംഗിലാണ്, അഞ്ച് വർഷത്തിനിടെ, 31 തവണ ലൈംഗികാതിക്രമത്തിന് ഇരയായി പെൺകുട്ടിയെന്ന് വ്യക്തമായത്. ഇതിന് മുമ്പ് 2016-ലും 2017-ലും ബലാത്സംഗത്...

Read More »

നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആൻസലൻ, കെ ദാസൻ, മുകേഷ്, ബിജി മോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Read More »

ബാര്‍ക്കോഴ ക്കേസ് ; ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി

എറണാകുളം : ബാര്‍ക്കോഴ ക്കേസില്‍ വഴിത്തിരിവ്. ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തിൽ വ്യവസായി ബിജു രമേശിനെതിരെ തുടർ നടപടി ആകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ഹൈക്കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്‌ ശ്രീധരൻ ആണ് കേസിലെ ഹർജിക്കാരൻ. രഹസ്യ മൊഴി നൽകിയപ്പോൾ ആയിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്.

Read More »

സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്‌സിനേഷന് കൂടുതൽ കേന്ദ്രങ്ങൾ.

സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്‌സിനേഷന് കൂടുതൽ കേന്ദ്രങ്ങൾ.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് മുതലും ജനറൽ ആശുപത്രിയിൽ നാളെ മുതലും വാക്‌സിൻ കുത്തിവയ്പ്പുണ്ടാകും. തീരദേശ മേഖലയായപുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ 133 കേന്ദ്രങ്ങൾക്ക് പുറമെയാണിത്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്ച്ചയിൽ നാല് ദിവസമാണ് കുത്തിവെയ്പ്പ്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജി...

Read More »

അഭയ കൊലക്കേസ് ; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും

സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഹർജി നൽകുക. സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാര...

Read More »

പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റിലായി.

തിരുവനന്തപുരം : വെള്ളറടയിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റിലായി. പെൺകുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും മകനുമാണ് അറസ്റ്റിലായത്. വെള്ളറട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പതിനഞ്ച് വയസ്സിൽ താഴെയുള്ള സഹോദരിമാരെയാണ് ബന്ധുക്കളായ എഴുപത്തിയഞ്ചുകാരനും നാൽപത്തിയഞ്ചുകാരൻ മകനും പീഡിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ ഒരു ചടങ്ങിന് കുട്ടികൾ പോയപ്പോഴായിരുന്നു സംഭവം. പെൺകുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്ത് വന്നത്. ചൈൽഡ് ലൈൻ...

Read More »

കോഴിക്കോട് – ജില്ലയില്‍ ഇന്ന് (17/01/2021) 677 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് – ജില്ലയില്‍ ഇന്ന് (17/01/2021) 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 15 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 659 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് […]

Read More »

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 11), വള്ളിക്കോട് (11), കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ വെണ്‍മണി (2), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 […]

Read More »

സംസ്ഥാനത്ത് ഇന്ന് 4408 പേര്‍ കോവിഡ് മുക്തരായി

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 431, കൊല്ലം 176, പത്തനംതിട്ട 437, ആലപ്പുഴ 512, കോട്ടയം 367, ഇടുക്കി 83, എറണാകുളം 427, തൃശൂര്‍ 433, പാലക്കാട് 221, മലപ്പുറം 515, കോഴിക്കോട് 457, വയനാട് 179, കണ്ണൂര്‍ 118, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി […]

Read More »

സംസ്ഥാനത്ത് ഇന്ന് 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 723, കോഴിക്കോട് 659, മലപ്പുറം 457, കൊല്ലം 430, പത്തനംതിട്ട 377, കോട്ടയം 369, ആലപ്പുഴ 287, തിരുവനന്തപുരം 189, തൃശൂര്‍ 249, കണ്ണൂര്‍ 185, ഇടുക്കി 227, വയനാട് 209, പാലക്കാട് 76, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം കേരളത്തില്‍ ഇന്ന് 5005 […]

Read More »

More News in keralam