national

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ലാസ...

Read More »

പുൽവാമ ആക്രമണത്തിലെ സൂത്രധാരനെ സൈന്യം വധിച്ചു.

ശ്രീനഗർ : പുൽവാമ ആക്രമണത്തിലെ സൂത്രധാരനെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരൻ മസുദ് അസറിന്റെ ബന്ധു മുഹമ്മദ് ഇസ്മയിൽ അൽവിയെയാണ് കശ്മീരിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച 2019ലെ ഭീകരാക്രമണത്തിലെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇസ്മയിൽ അൽവി. സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായിരുന്നു ഇയാൾ. പുൽവാമ ആക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീർ പൊലീസ് ഐ ജി വിജയകുമാർ പറഞ്ഞു.

Read More »

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക

ബെംഗ്ലൂരു : കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കി കർണാടക. ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കി. അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിൽ പോയിവരുന്നവരും ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന ഫലം കരുതണം. അതിർത്തികളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അതിര്‍ത്തിയില്‍ കൂടുതൽ പൊലീസിനെ വിന്യസിക്കും. കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സ്കൂളുകള്‍ തുറന്നിരുന്നു. ആദ്യഘട്ടമായി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കാനായിരുന്നു...

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 593 മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,23,810 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,07,81,263 ആകെ രോഗമുക്തരായി. 4,08,920 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37,291 പേര്‍ ഇന്നലെ മാത്...

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്. results.nic.in , cbseresults.nic.in , cbse.nic.in തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.  ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താ...

Read More »

സിബിഎസ്ഇ പ്ലസ്​ടു ഫല പ്രഖ്യാപനം ഇന്ന്

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം. ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവി...

Read More »

പന്തീരാങ്കാവ് യുഎപിഎ കേസ് ; താഹ ഫസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. കേസിലെ മറ്റൊരു പ്രതിയായ അലന്റെ ജാമ്യത്തിനെതിരെ ഹര്‍ജി നല്‍കുമെന്ന് എന്‍ഐഎ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറിയിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ചായിരുന്നു താഹാ ഫസലിനെയും, അലനെയും യുഎപിഎ ...

Read More »

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ.

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. വാക്‌സിന്റെ സംയോജിത പരീക്ഷണത്തിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് സമിതി അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്...

Read More »

ഝാര്‍ഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണം ; ഓട്ടോറിക്ഷ ഡ്രൈവര്‍ ഉൾപ്പടെ മൂന്നുപേര്‍ അറസ്റ്റിലായെന്ന് സൂചന.

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉൾപ്പടെ മൂന്നുപേര്‍ അറസ്റ്റിലായെന്നാണ് സൂചന. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജഡ്ജിയെ ഇടിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം. സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിർദ്ദേശിച്ചിരുന്നു. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്...

Read More »

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആശുപത്രിയിൽ

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറു വേദനയെ തുടര്‍ന്നാണ് ഛോട്ടാ രാജനെ എയിംസിലേക്ക് മാറ്റിയത്. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി വിട്ടത്. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 61കാരനായ ഛോട്ടാ രാജന്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച്‌ കഴിയുകയാണ്. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളി...

Read More »

More News in national