---
title: "കുന്നമംഗലത്ത് വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ കത്തിനശിച്ചു, വീടിന്റെ ഒരു ഭാഗത്തേക്കും തീ പടർന്നു"
english_title: "school van parked in a backyard in Kunnamangalam was gutted by fire"
publisher: "kunnamangalamnews.in"
canonical_url: "https://kunnamangalam.truevisionnews.com/news/350230/school-van-parked-in-a-backyard-in-kunnamangalam-was-gutted-by-fire"
published_at: "2026-03-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c77b91a2eb2_67.jpg"
keywords: []
---

# കുന്നമംഗലത്ത് വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ കത്തിനശിച്ചു, വീടിന്റെ ഒരു ഭാഗത്തേക്കും തീ പടർന്നു

> **Lead Summary:** **കുന്നമംഗലം: **കുന്നമംഗലം കോണോട്ട് വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ കത്തിനശിച്ചു. സ്കൂൾ കുട്ടികളുമായുള്ള ട്രിപ്പ്‌ കഴിഞ്ഞു വീട്ടിൽ നിർത്തിയിട്ട ഉടൻ തന്നെ തീ പടരുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഡീസൽ ടാങ്കിലേക്ക് തീപടർന്നതിനെ തുടർന്ന് ആളിക്കത്തിയ തീ വീടിന്റെ ഒരു ഭാഗത്തേക്കും പടർന്നു പിടിച്ചു.

## Article Content

**കുന്നമംഗലം: **കുന്നമംഗലം കോണോട്ട് വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ കത്തിനശിച്ചു. സ്കൂൾ കുട്ടികളുമായുള്ള ട്രിപ്പ്‌ കഴിഞ്ഞു വീട്ടിൽ നിർത്തിയിട്ട ഉടൻ തന്നെ തീ പടരുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഡീസൽ ടാങ്കിലേക്ക് തീപടർന്നതിനെ തുടർന്ന് ആളിക്കത്തിയ തീ വീടിന്റെ ഒരു ഭാഗത്തേക്കും പടർന്നു പിടിച്ചു.

തുടർന്ന് വെള്ളിമടുകുന്നിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫിസർ റോബി വർഗീസ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പ്രദീഷ് കാട്ടിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാൻ ആണ് കത്തി നശിച്ചത്. കോണോട്ട് എൽപി സ്കൂളിന് വേണ്ടി സർവീസ് നടത്തുന്ന വാഹനമാണ്. പ്രദീഷ് വാടകയ്ക്ക് താമസിക്കുന്ന അബ്ദുറഹ്മാൻ തൂമ്പറ്റച്ചാലിൽ എന്നയാളുടെ വീട്ടുമുറ്റത്താണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://kunnamangalam.truevisionnews.com/news/350230/school-van-parked-in-a-backyard-in-kunnamangalam-was-gutted-by-fire)