ഫിനു ഷെറിന് ജീവൻ പകരാൻ വിഷ്ണുവിന്റെ ഹൃദയം; പ്രാർത്ഥനയോടെ ബന്ധുക്കൾ

By | Thursday October 11th, 2018

SHARE NEWS

കുന്ദമംഗലം : ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് കോഴിക്കോട് മെട്രോ ഹൃദയാശുപത്രിയിൽ ചികിത്സയിലായിരുന്ന മടവൂർ ചക്കാലക്കൽ കൊത്തലാം പറമ്പത്ത് വീട്ടിൽ സിദ്ധിഖ്-സെറീന ദമ്പതികളുടെ മകൾ ഷിനു ഷെറിനെ കേരളത്തിൽ അവയവദാനത്തിന് സങ്കീർണത ഏറിയതോടെ ചികിത്സാ കമ്മറ്റി ബാംഗ്ലൂർ നാരായണ ഹൃദയാലയത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെയും നാല് മാസത്തോളം കാത്തിരുന്നെങ്കിലു 16 കാരിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. അതിനിടയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണു രോഗിയുടെ ഹൃദയം ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്.

അപ്പോൾ ബാംഗ്ലൂരിലുള്ള ഫിനു ഷെറിനെ എങ്ങനെ കോഴിക്കോട് എത്തിക്കുമെന്നതായി പ്രതിസന്ധി. ചികിത്സാ സഹായകമറ്റി അധികൃതർ ഹെലികോപ്റ്റർ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. പിന്നീട് ബാംഗ്ലൂർ കെ.എം.സി.സി യുടെ ആംബുലൻസിൽ വരാൻ തീരുമാനിക്കുകയായിരുന്നു. ആമ്പുലൻസ് പുറപ്പെടുമ്പോൾ സമയം പുലർച്ചെ 1.55. ഫിനു ഷെറിനുമായി ആമ്പുലൻസ് ഡ്രൈവർ കാസർഗോഡ് സ്വദേശി ഹനീഫ കോഴിക്കോട് ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. ഇടക്ക് ഗുണ്ടിൽപേട്ടിൽ ചെക്ക് പോസ്റ്റിൽ ചെറിയ ബ്ലോക്ക് അര മണിക്കൂർ കവർന്നു.

അതിർത്തി കടന്നതോടെ കോഴിക്കോട് മെട്രോ ആശുപത്രി വരേ കേരളാ പോലീസ് ജാഗരൂകരായി. ചികിത്സാ കമ്മറ്റി ഭാരവാഹികളായ സലീം മടവൂർ, മുസ്തഫാ നുസ്രി എന്നിവർ ഉറക്കമിളച്ച് ഏകോപനം നടത്തി. ഹനീഫ ആംബുലൻസ് മെട്രോ ആശുപത്രിയിൽ എത്തിക്കുമ്പോൾ സമയം രാവിലെ 6.25 . ഗുണ്ടിൽ പേട്ടിൽ നഷ്ടപ്പെട്ട സമയം കഴിച്ചാൽ യാത്രക്കെടുത്തത് 4 മണിക്കൂർ മാത്രമാണ്. ആംബുലൻസ് കൃത്യ സമയത്ത് എത്തിയതോടെ ഡോ നന്ദകുമാറിന് ആശ്വാസമായി. ഉടനെ മെട്രോയിലെ ഡോക്ടർമാരുടെ സംഘം കോഴിക്കോട് മെഡി കോളേജിലേക്ക് പുറപ്പെടുകയായിരുന്നു. ഫിനു ഷെറിന്റെ ജീവൻ തിരിച്ച് കിട്ടാൻ പ്രാർത്ഥനയും പ്രതീക്ഷയുമായി ബന്ധുക്കൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read