വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കലാകാരൻ മരിച്ചു

By | Thursday December 13th, 2018

SHARE NEWS

മുക്കം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കലാകാരൻ മരിച്ചു. മുക്കം തൊണ്ടിമ്മൽ പാറമണ്ണിൽ പൃഥ്വിരാജ് (48) ആണ് മരിച്ചത്. 2 ആഴ്ച മുൻപ് മുക്കം പി.സി. ജംഗ്ഷനിലെ ഡിവൈഡറിൽ ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഇടിച്ച് മറിയുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നു. പരിക്ക് അൽപ്പം ഭേദമായതിനെ തുടർന്ന് സഹോദരിയുടെവീട്ടിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ഇന്നലെ തലവേദന അധികമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. തബല കലാകാരനായിരുന്നു. മുക്കം പി.സി. ജംഗ്ഷനിൽ ഡിവൈഡറിൽ റിഫ്ലക്ടറില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read