ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു

By | Wednesday March 27th, 2019

SHARE NEWS

കോഴിക്കോട്: വെള്ളിപറമ്പില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.
പെരുവയല്‍ കോണറമ്പത്ത് ഹസ്സന്‍കോയ യുടെ മകന്‍ ഫഹദ് (17) ആണ് മരിച്ചത്
മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. റോഡിന്റെ ഇറക്കമുള്ള ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസിന്റെ ഡോര്‍ തുറന്ന് പോകുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മാവൂരിലേക്ക് പോകുകയായിരുന്ന ഫവാസ് മോന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് ഒരു ഐഫോണ്‍ കണ്ടെത്തിയെങ്കിലും ലോക്ക് ചെയ്ത നിലയിലായതിനാല്‍ ആളെ പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read