താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

By | Saturday April 27th, 2019

SHARE NEWS


വയനാട്: വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കര്‍ണാടകയില്‍ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. രാവിലെ പതിനൊന്നേ മുക്കാലോടെയാണ് സംഭവം.
ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശിയായ ലോറി ക്‌ളീനര്‍ ആണ് ലോറിക്കുള്ളില്‍ കുടുങ്ങി മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read