ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു

By | Tuesday January 29th, 2019

SHARE NEWS

കോഴിക്കോട്: ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ വര്‍ത്തക മണ്ഡലം ഹാളില്‍ ചേര്‍ന്നു. സ്റ്റുഡന്റസ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സിക്രട്ടറി നന്ദുകൃഷ്ണ യുടെ അധ്യക്ഷതയില്‍ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം മനോജ് ശങ്കരനെല്ലോര്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാനത് വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാളുകളിലായി നടന്നുകൊണ്ടിരിക്കുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെയും ഹെയര്‍ സെക്കണ്ടറിയെ തകര്‍ക്കാനുള്ള ശ്രമം വിദ്യാഭ്യാസ മേഖലയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കല്‍ അഷ്റഫ്, സംസ്ഥാന കമ്മറ്റി അംഗം ബഷീര്‍ പുവ്വാട്ട്പറമ്പ്, യൂസഫലി കോട്ടൂളി, ശാക്കിര്‍ കെ വി, യാസര്‍ അറഫാത്, തുടങ്ങിയവര്‍ സംസാരിച്ചു.
ഷിഫാന കുറ്റിക്കാട്ടൂര്‍-പ്രസിഡന്റ്, അഫ്ഫാന്‍-വൈസ് പ്രസിഡന്റ്, വിഷ്ണു പി ഫറോക്-സിക്രട്ടറി, ആകാശ്, അഷ്ന-ജോയിന്റ് സെക്രട്ടറിമാര്‍, ജയസൂരജ്-ട്രെഷറര്‍, എക്‌സികുട്ടീവ് അംഗങ്ങള്‍ ആയി ദില്‍ഷാദ്, അനസ്, നബ്ഹാന്‍, ഇജാസ് മാത്തോട്ടം, കാര്‍ത്തിക് പെരുവയല്‍, അജാസ്, മുഹമ്മദ് സിനാന്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read