SHARE NEWS
കുന്ദമംഗലം: സ്കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ആനപ്പാറ സ്വദേശി മരിച്ചു. ആനപ്പാറ കീഴ്പെടുത്തിൽ ചിത്തിര ജയപ്രകാശന്റെ ഭാര്യ ജയശ്രീ (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ചാത്തന്‍കാവ് മസ്ജിദിന് സമീപമായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ മസ്ജിദിന് സമീപമുള്ള വരമ്പിന് മുകളില്‍ വെച്ച് ഇവര്‍ തെറിച്ച് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ശവസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍. മക്കള്‍ ജിജി, ജിതിൻ. മരുമകന് രാഗേഷ് ചൂലൂർ.