മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു

By | Friday May 10th, 2019

SHARE NEWS


കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രതിഭാ സംഗമവും ഉപഹാര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി, റൂറല്‍, ചേവായൂര്‍, ഫാറൂഖ് സബ്ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. ഡിഇഒ വി പി മിനി സ്വാ?ഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അം?ഗങ്ങളായ ആര്‍ ബലറാം, രജനി തടത്തില്‍, കെ ഭാനുമതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി ഫിലിപ്പ്, കെ മോഹനന്‍, ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുരളി ബെന്നി, നടക്കാവ് ?ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം ജയകൃഷ്ണന്‍, എഡ്യുകെയര്‍ കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. റെജി, സുരേഷ്‌കുമാര്‍ എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു.

താമരശേരി വിദ്യാഭ്യാസ ജില്ലയുടെ ആദരിക്കല്‍ ചടങ്ങ് 14ന് താമരശേരി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ പേരാമ്പ്ര, ബാലുശേരി, താമരശേരി, കൊടുവള്ളി, കുന്നമംഗലം, മുക്കം സബ്ജില്ലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read