അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

By | Thursday June 27th, 2019

SHARE NEWS

ഒളവണ്ണ: പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു. പന്തീരാങ്കാവ് മീത്തല്‍ ചെറുകാട് പറമ്പ് കെ. മനീഷ (18) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്.

ഇയാള്‍ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മൃതദേഹം കണ്ടെടുത്തത്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read