ഏഷ്യാനെറ്റ് ന്യൂസും കനിവ് ചാരിറ്റബ്ൾ ട്രസ്റ്റ് ചാലഞ്ച് കാൻസർ ബോധവൽക്കരണ സെമിനാർ

By | Friday January 18th, 2019

SHARE NEWS

കുന്ദമംഗലം: ഏഷ്യാനെറ്റ് ന്യൂസും കനിവ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി അല്‍ ഖസര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചാലഞ്ച് കാൻസർ ബോധവൽക്കരണ സെമിനാർ കൂന്ദമംഗലo മുക്കം റോഡിലെ അൽ ഖസർ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും എം.വി.ആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ  പ്രഗൽഭരായഡോക്ടര്‍മാരും പരിപാടിയില്‍ വിവിധ സെക്ഷനുകളില്‍ ക്യാന്‍സറിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

 

കോഴിക്കോട്ന്‍ എൻഐടിയിലെ രജിസ്റ്റാര്‍ ലെഫ്നന്റ് കേണല്‍ പങ്കജാക്ഷന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഏഷ്യാനെറ്റ്  ചീഫ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് സ്വാഗതം പറഞ്ഞു എം വി ആർ കാൻസർ സെന്ററിലെഡോക്ടര്‍മാരായദിനേശ് മൗനി (റേഡിയേഷൻ ഓൻങ്കോളജി വിഭാഗം തലവൻ) ,ഡോ.സുധീഷ് മനോഹരൻ (സർജിക്കൽ ഓൻങ്കോളജി എം.വി ആർ ), ഡോ. പ്രൊഫസർ വി.ടി.അജിത്കുമാർ( മെഡിക്കൽ കോളേജ് കോഴിക്കോട്) , ഡോ. അഷ്‌റഫ് ഉസ്മാൻ(അസിസ്റ്റന്റ്‌ പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ്),തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക്മറുപടി നല്‍കി. ഐ.സി.ഡി.എസ് ഓഫീസര്‍ ടി.ഗീത , കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്ജനറൽ സിക്രട്ടറി ഷെറീഫ് കുറ്റിക്കാട്ടൂര്‍, ടി.വി അബ്ദു (അൽ ഖസർ ), ആശംസകൾ നേർന്നു .  സ്ത്രീകളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. മജ്‌ലിസ്  മദ്രസ  എജുക്കേഷന്‍ ബോര്‍ഡ് സംസ്ഥാന പ്രസിഡന്റ് എം സിബഗത്തുള്ള നന്ദി പറഞ്ഞു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read