സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

By | Tuesday March 5th, 2019

SHARE NEWS

താനുര്‍:താനുര്‍ അഞ്ചുടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.

ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഷംസുവിന്റെ പിതൃസഹോദരന്‍ മുസ്തഫയ്ക്കും വെട്ടേറ്റിട്ടുണ്ട്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കുണ്ട്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ മാറ്റിയിട്ടുണ്ട്.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ ഇരുവര്‍ക്കും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് വെട്ടേറ്റത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read