ദുരിതത്തിന് പരിഹാരം; ഓട്ടോ സ്റ്റാന്റ് നാളെ തുറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

By | Wednesday March 20th, 2019

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികള്‍ ദുരിതത്തിന് ഒടുവില്‍ പരിഹാരമായി. നവീകരണം കഴിഞ്ഞ ഓട്ടോ ബേ നാളെ തുറന്നുകൊടുക്കുമെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ കുന്ദമംഗലം ന്യൂസിനോട് ഫോണിലൂടെ അറിയിച്ചു. നേരത്തെ ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നം കാണിച്ചുകൊണ്ട് കുന്ദമംഗലം ന്യൂസ് വാര്‍ത്ത കൊടുത്തിരുന്നു.

കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ ബേ നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നത്. ഇതുമൂലം ഓട്ടോ തൊഴിലാളികളും ജീവനക്കാരും വലിയ പ്രയാസം അനുഭവിച്ചിരുന്നു. കുന്ദമംഗലം ബസ്സ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ ബേ ക്ക് വേണ്ടി ഇറക്കിയ കട്ട നിലവാരമില്ലാത്തതിന്റെ പേരില്‍ തിരിച്ചയക്കുകയുണ്ടായി. അതിനാല്‍ നിര്‍മാണ സാമഗ്രികള്‍ മാറ്റി എടുത്ത് പ്രവൃത്തി നടത്തുന്നതും ഇതിലുണ്ടായ സമയ നഷ്ടവുമാല്ലാം ഓട്ടോറിക്ഷക്കാര്‍ക്കാണ് വിനയായി മാറുകയായിരുന്നു. നവീകരണ പ്രവൃത്തിക്ക് എഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി ലഭിച്ചിരുന്നില്ല, 5 ദിവസം കഴിഞ്ഞിട്ടും ഓട്ടോ തൊഴിലാളികളുടെ ദുരിതം തുടരുന്നതിനിടെയാണ് പ്രസിഡന്റ് നാളെ സ്റ്റാന്റ് തുറന്ന് കൊടുക്കം എന്ന വാര്‍ത്ത അറിയിക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read