ജില്ലയിലെ ബാങ്കുകള്‍ വായ്പയായി അനുവദിച്ചത് 8129.61 കോടി രൂപ

By | Saturday December 29th, 2018

SHARE NEWS

കോഴിക്കോട്: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ദ്ധവര്‍ഷം അവസാനിച്ച സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച് ജില്ലയിലെ ബാങ്കുകള്‍ വായ്പയായി അനുവദിച്ചത് 8129.61 കോടി രൂപ. കൃഷിയാവശ്യത്തിന് 3364.91 കോടി, വ്യാപാര വ്യവസായി സംരംഭങ്ങള്‍ക്ക് 1003.73 കോടി രൂപ, ഭവനവായ്പ, വിദ്യാഭ്യാസ എന്നിവയ്ക്കായി 1016.95 കോടി രൂപ എന്നിങ്ങനെ വിതരണം ചെയ്തു. മുന്‍ഗണന വിഭാഗങ്ങള്‍ക്കും മാത്രം 5385.59 കോടി രൂപ ഈ കാലയളവില്‍ വായ്പയില്‍ അനുവദിച്ചു. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 83 ശതമാനം എത്തി. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണെന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ബാങ്കുകളില്‍ വായ്പ പുനഃക്രമീകരണത്തിനായി ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിഗണിച്ച് 107.66 കോടി രൂപ പുനഃക്രമീകരിച്ചു നല്‍കി. പ്രളയ ബാധിതര്‍ക്ക് നവംബര്‍ മാസം വരെ 27.16 കോടി രൂപ പുതിയ വായ്പയായി അനുവദിച്ചു. ജില്ലയിലെ 598 കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 17.65 കോടി രൂപ ആര്‍.കെ.എല്‍.എസ് പദ്ധതി പ്രകാരം വായ്പ അനുവദിച്ചിട്ടുണ്ട്. യോഗത്തില്‍ നബാര്‍ഡ് തയ്യാറാക്കിയ കോഴിക്കോട് ജില്ലയുടെ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുളള പൊട്ടന്‍ഷ്യല്‍ ലിങ്ക്സ് പ്ളാന്‍ കലക്ടര്‍ സാംബശിവറാവു പ്രകാശനം ചെയ്തു.

ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനം സമിതിയില്‍ ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു അധ്യക്ഷത വഹിച്ചു, പുരുഷന്‍ കടലുണ്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.കെ രാഘവന്‍ എം.പി യുടെ പി.എശ്രീകാന്ത്, നബാര്‍ഡ് എ.ജി.എം ജെയിംസ് ജോര്‍ജ്, ആര്‍.ബി.ഐ മാനേജര്‍ വി ജയരാജ്, കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ടി.സി പവിത്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.എം ശിവദാസന്‍ ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. കെ.ഭാസ്‌കരന്‍ നന്ദി പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read