വോളി ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്താൻ സംസ്ഥാന വോളിബോൾ എത്തുന്നു

By | Wednesday October 17th, 2018

SHARE NEWS


കുന്ദമംഗലം: വോളി ബോളിനെ നെഞ്ചിലേറ്റിയ കുന്ദമംഗലത്തുകാർക്കായി സംസ്ഥാന വോളിബോൾ എത്തുന്നു. അയ്യായിരത്തിൽ പരം കാണികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഡിസംബർ അവസാനം നടക്കുന്ന സംസ്ഥാന വോളിബോൾ ച്യാമ്പ്യൻഷിപ്പിൽ അന്തർദേശീയ കളിക്കാർ കുന്ദമംഗലത്ത് എത്തും.

യൂസഫ് പാറ്റേൺ, പി കെ ബാപ്പു ഹാജി

സ്പോർട്സ് കൗൺസിൽ മെമ്പറും, ജില്ലാ വോളി ബോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, പാറ്റേൺ സ്പോർട്സ് ക്ലബ്ബിന്റെ സ്ഥാപകനും, സെക്രട്ടറിയും, പരിശീലകനും, പോലീസ് വോളിബോൾ ടീമിന്റെ കോച്ചും കുന്ദമംഗലത്ത് നിന്ന് നിരവധി കായിക പ്രതിഭകളെ തന്റെ പരിശീലനത്തിലൂടെ വാർത്തെടുത്ത യൂസഫ് പാറ്റേണും, ജില്ലാ വോളിബോൾ അസോസിയേഷൻ ട്രഷറർ, പാറ്റേൺ സ്പോർട്സ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർ, സിന്ദൂർ വോളിബോൾ ക്ലബ്ബിന്റെ പ്രസിഡന്റുമായ പി കെ ബാപ്പു ഹാജി, സാന്റോസ് കുന്ദമംഗലത്തിന്റെ പ്രസിഡന്റ് എംകെ മുഹ്സിൻ, സെക്രട്ടറി റിഷാദ് എംകെ, കുന്ദമംഗലത്തെ കായിക പ്രേമികളും, മറ്റ് അഗംങ്ങളും ഇതിലെ സംഘാടകരാണ്.

എംകെ മുഹ്സിൻ, റിഷാദ് എംകെ

എട്ട് ദിവസങ്ങളായി നടക്കുന്ന സംസ്ഥാന ബോളിവോൾ ച്യാമ്പ്യൻഷിപ്പ് മൂന്ന് മേഖലകളായാണ് കളി നടക്കുന്നത്. അതിൽ കാസർക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ഒരു മേഖലയും, എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ മറ്റൊരു മേഖലയും ഇടുക്കി, തിരുവന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നിങ്ങനെയുള്ള മൂന്ന് മേഖലയിൽ നിന്നായി ജയിക്കുന്ന രണ്ട് ടീം വീതം സംസ്ഥന വോളിബോളിൽ പങ്കെടുക്കും. ഇതേ പോലെ വനിതാ ടീമിനെയും തിരഞ്ഞെടുത്ത് സംസ്ഥാന വോളി ബോൾ ച്യാമ്പ്യൻഷിപ്പ് പങ്കെടുപ്പിക്കുന്നതാണ്.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read