കോഴിക്കോട്: 100 പൊതി ബ്രൗണ്‍ഷുഗറുമായി യുവാവ് എക്സൈസ് പിടിയിൽ. പെരുവയൽ പുതുക്കുടി പറന്പ് അന്പലത്ത് വീട്ടിൽ എ.വി. മുഹമ്മദ് ബഷീർ (19) ആണ് പിടിയിലായത്.
പൊതുതെരഞ്ഞെടുപ്പ്, വിഷു എന്നിവയുടെ മുന്നോടിയായി എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയിഡിലാണ് ബ്രൗണ്‍ഷുഗർ പിടിച്ചെടുത്തത്. പന്തീരങ്കാവ്, പെരുമണ്ണ, പാറമ്മൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു. നഗരങ്ങളിൽ നിന്നും മയക്കു മരുന്ന് മാഫിയ ഗ്രാമങ്ങളെ പിടികൂടാൻ തുടങ്ങിയിരിക്കുകയാണ്.
ഇതിനെ ചെറുക്കുവാൻ എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് പാർട്ടിയിൽ ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തും, പ്രിവന്റീവ് ഓഫീസർ പി. അനിൽദത്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ വി.എ. മുഹമ്മദ് അസ്ലം, എൻ.എസ്. സന്ദീപ്, വി. അശ്വിൻ, വിപിൻ, സവീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി. ജിജി ഗോവിന്ദ്, എക്സൈസ് ഡ്രൈവർ പി. സന്തോഷ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.