വേറിട്ട പദ്ധതികളോടെ പെരുവയല്‍ ബജറ്റ്

By | Monday February 11th, 2019

SHARE NEWS

പെരുവയല്‍: വേറിട്ട പദ്ധതികളുമായി പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ 2019- 20 വര്‍ഷത്തെ ബജറ്റ്. 24,10,02,018 രൂപ വരവും 23,43, 26,358 രൂപ ചെലവും 66,75,660 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് ജുമൈല കുന്നുമ്മല്‍ അവതരിപ്പിച്ചത്. പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.

കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനും വനിത കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസം ,കുടിവെള്ളം ,മൃഗസംരക്ഷണം , വനിത- ശിശു – വയോജന ക്ഷേമം, ശുചിത്വം തുടങ്ങി മേഖലകളിലേക്കും മുന്‍ വര്‍ഷത്തെക്കാള്‍ തുക നീക്കിവെച്ചിട്ടുണ്ട്. മാമ്പുഴയില്‍ വി.സി.ബി, പുഞ്ചപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാലയ റേഡിയോ , മുഖ്യധാര, പ്രവാസി സംരംഭക പദ്ധതി, യുവജന ക്ലബുകള്‍ക്ക് സഹായം, യുവജന ഗ്രൂപ്പിന് ചെണ്ട ,വിവിധ തൊഴില്‍ യൂണിറ്റ് ആരoഭിക്കല്‍ എന്നീ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണിച്ചര്‍ ,ലാപ് ടോപ്പ് , മുഴുവന്‍ വീടുകളും വാസയോഗ്യമാക്കല്‍ , കോളനികളില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ഉള്‍പ്പെടെ പട്ടിക ജാതി വിഭാഗങ്ങളുടെ എല്ലാ തലത്തിലുമുള്ള പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷിക പദ്ധതിക്കുള്ള സംസ്ഥാന വിഹിതത്തില്‍ 40 ലക്ഷത്തോളം കുറവ് വരുത്തിയത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആമുഖ പ്രസംഗത്തില്‍ പ്രസിഡണ്ട് കുറ്റപ്പെടുത്തി.
ചര്‍ച്ചയില്‍ സുബിത തൊട്ടാഞ്ചേരി , പി കെ ഷറഫുദ്ദീന്‍ , മാക്കിനിയാട്ട് സഫിയ , ടി.എം. ചന്ദ്രശേഖരന്‍ , എം. ഗോപാലന്‍ നായര്‍ , ആര്‍.വി. ജാഫര്‍, സി.ടി. സുകുമാരന്‍, മിനി ശ്രീകുമാര്‍ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read