SHARE NEWS
ആനക്കാംപൊയില്‍: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്ക പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡിന്റെ പ്രതിനിധികള്‍ ഇന്ന് (മാര്‍ച്ച് 9) പ്രദേശത്ത് സന്ദര്‍ശനം നടത്തും.
രാവിലെ 10 ന് ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തുരങ്കപാതയുടെ വിശദമായപ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാ ക്കുന്നതിനും നിര്‍മ്മാണത്തിനും സര്‍ക്കാരിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാഥമിക സര്‍വെ നടത്തുന്നതിനാണ് സംഘമെത്തുന്നത്.