വെള്ളിപറമ്പ് : രക്താര്‍ബുദം ബാധിച്ച് മൂന്നര വയസ്സുകാരന് മജ്ജ മാറ്റിവക്കല്‍ ശാസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. വെള്ളിപറമ്പ് സ്വദേശി നൗഷാദിന്റെ മകന് മുഹമ്മദ് സഹലിന് ഉടന്‍ ശാസ്ത്രക്രിയ നടത്തിയാല്‍ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഭാരിച്ച ചികിത്സ ചിലവ് കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് കുടുംബം.
എട്ടുമാസം മുന്‍പാണ് പനിയും പയറുവേദനയുമായി മുഹമ്മദ് സഹലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. പരിശോദനയില്‍ രക്താര്‍ബുദം സ്തിരീകരിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രോഗം മാറാന്‍ മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയ മാത്രമാണ് വഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് ചികിത്സ സൗകര്യമുള്ളത്. എന്നാല്‍ അന്‍പത് ലക്ഷത്തോളം രൂപ ചികിത്സ ചിലവ് വരും. ഓട്ടോ ഡ്രൈവറായ നൗഷാദിന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാണ് ഈ തുക. സഹായം തേടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഒപ്പം നാട്ടുകാര്‍ ചികിത്സ സഹായ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഈ കുടുബംത്തിനായി കൈകോര്‍ത്ത് കുഞ്ഞുജീവന് രക്ഷിക്കാന്‍ സഹായിക്കാം…
Acc no:4909001700008251 IFSC CODE : PUNB0490900 JOINT ACC mrs:mehajubin Mr:muhammad sahal.T Branch:kovoor calicut PUNJAB NATIONAL BANK Mob: 9605598003 Noushad (father)