കോഴിക്കോട്: എസ്എസ്എല്‍സി വിജയത്തിന് പിന്നാലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലത്തിലും കുതിപ്പുമായി കോഴിക്കോട ജില്ല്. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിലെ അഥീന എല്‍സ റോയി ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടി. നിരവധി സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിന് നൂറുമേനിയുണ്ട്. പരീക്ഷയെഴുതിയ 133 പേരും വിജയിച്ചു. 18 പേര്‍ക്ക് എല്ലാ വിഷയത്തിലും എ വണ്‍ ഉണ്ട്.
ദേവഗിരി സിഎംഐ പബ്ലിക് സ്കൂളില്‍ ഇത്തവണയും മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 132 പേര് പരീക്ഷ എഴുതിയതില്‍ 78 പേര് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി.
മാവിളിക്കടവ് എംഎസ്എസ് പബ്ലിക് സ്കൂളില്‍ 76 പേരും വിജയിച്ചു.14 പേര് മുഴുവന്‍ വിഷയത്തിലും എവണ്‍ നേടി. മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂള്‍ ഇത്തവണയും നൂറുശതമാനം വിജയം നേടി. പുതിയങ്ങാടി അല്‍ ഹറമൈന്‍ സ്കൂളും നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 77 കുട്ടികളില്‍ ആറ് പേര്‍ക്ക് ഫുള്‍ എവണ്‍ ഉണ്ട്.
ഓമശേരി പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ മികച്ച വിജയം കൈവരിച്ചു. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 140 പേരില്‍ 128 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍ നേടി. ബാലുശേരി ജയ്റാണി പബ്ലിക് സ്കൂളിലും നൂറുശതമാനമാണ് വിജയം. 22 പേര്‍ക്ക് ഡിസ്റ്റിങ്ഷനുണ്ട്. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിലും മുഴുവന്‍ വിദ്യാര്‍ഥികളും ജയിച്ചു.