ചാത്തമംഗലം പഞ്ചായത്ത് ഭരണ സ്തംഭനത്തിനും വികസന മുരടിപ്പിനുമെതിരെ യുഡിഎഫ് പതിഷേധ ജ്വാല

By | Monday February 19th, 2018

SHARE NEWS

ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്ത് ഭരണ സ്തംഭനത്തിനും വികസന മുരടിപ്പിനുമെതിരെ യുഡിഎഫ് ജന പ്രതിനിധികളുടെ  പതിഷേധ ജ്വാല ‘സഗൗരവം 2018’ ആരംഭിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ പി. ആലിക്കുഞ്ഞി, മുംതാസ് ഹമീദ്, കമല, എം.കെ നദീറ, നുസ്രത്ത്, ഹസീന പുതിയാടത്തില്‍, മൈമൂന പുള്ളന്നൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍  യുഡിഎഫ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ ഹംസ മാസ്റ്റര്‍, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി ഖാലിദ്‌ കിളിമുണ്ട, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി ഇസ്മാലുട്ടി, എ.ടി ബഷീര്‍, ബൈജു ചാത്തമംഗലം, എന്‍.പി ഹമീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം അഡ്വ. സുരേഷ് ബാബു ഉദ്ഘടാനം ചെയ്യും.

ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡ ണ്ട് കെ.എ ഖാദര്‍ മാസ്റ്റര്‍, എന്‍.എം ഹുസൈന്‍, ടി.ടി മൊയ്തീന്‍ കോയ, ഷരീഫ് മലയമ്മ, ഡിസിസി ജനറല്‍സെക്രട്ടറി ജയപ്രകാശ്, ജബ്ബാര്‍ മലയമ്മ, പിടിഎ റഹ്മാന്‍, സി.ബി ശ്രീധരന്‍, ഇ.പി വത്സല, ഉമ്മര്‍ വെള്ളലശ്ശേരി, പി.കെ ഹകീം മാസ്റ്റര്‍, സിറാജ് ഈസ്റ്റ് മലയമ്മ, നിയാസ് കള്ളന്‍തോട്, ഗണേശന്‍, ഒ. അശോകന്‍, സുന്ദരന്‍ ചാത്തമംഗലം എന്നിവര്‍ പ്രസംഗിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read