ചാത്തമംഗലം ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന്‍റെ പുതിയ കെട്ടിടം അഡ്വ. പി.ടി.എ. റഹിം. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

By രജിത ബീഗം | Sunday June 16th, 2019

SHARE NEWS

കുന്ദമംഗലം: കേരള സര്‍ക്കാരിന്‍റെ ക്ഷീര വികസന ഫണ്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചാത്തമംഗലം ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിന്‍റെ  പുതിയ കെട്ടിടം അഡ്വ.  പി.ടി.എ. റഹിം. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശന്‍ അധ്യക്ഷത വഹിച്ചു. . മില്‍മ മാര്‍ക്കറ്റിംഗ് അസി. മാനേജര്‍ എം. സജീഷ്  മില്‍മ ഷോപ്പി  ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഡെപ്യൂട്ടിഡയറക്ടര്‍ എം. ശോഭന ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി. രതി, പി. സുനിത, ഷാജു കുനിയില്‍, പി.എ. പുഷ്പരാജന്‍, പി.കെ. ഗോപാലകൃഷ്ണന്‍, പി.പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read