ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് നിര്‍മ്മിച്ച കുളം ഉദ്ഘാടനം ചെയ്തു

By | Wednesday March 21st, 2018

SHARE NEWS
ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പുതിയാടത്ത് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് നിര്‍മ്മിച്ച കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു.
 
 ജലക്ഷാമം പരിഹരിക്കുന്നതിന് നിര്‍മ്മിച്ച കുളത്തിന് കളത്തില്‍ കരീമാണ് സ്ഥലം വിട്ടുനല്‍കിയത്. ഇതുവരെ ഗ്രാമപഞ്ചായത്തില്‍ മാത്രം ഇരുപത്തിമൂന്ന് കുളം നിര്‍മ്മിച്ചിട്ടുണ്ട്. 
 
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുളം നിര്‍മ്മിച്ചത് ചാത്തമംഗലം പഞ്ചായത്താണ്. 
 
വാര്‍ഡ്‌ മെമ്പര്‍ എന്‍.പി കമല അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പങ്കെടുത്തു.  

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read