ചെലവൂർ കോട്ടബസാർ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

By | Monday June 18th, 2018

SHARE NEWS

ചെലവൂർ: കോട്ടബസാർ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എല്‍.സി പരീക്ഷയില്‍  ഉന്നത വിജയം നേടിയ   ലിലി ഫ്ലവറി സേവിയർ ,  അഭിനവ് പി,  ദേവ് രജിത്ത്,  നീൽ എ.എസ്,  നന്ദന പ്രമോദ്, ജോഷ്ന ടി, എന്നിവരേയും  പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ  നാദിയ എം.  റാഹിയ പി.ടി,  ആതിര എം,   ഗായത്രി ഗംഗാധരൻ എന്നിവരേയും  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച  അന്‍പത് വിദ്യാര്‍ത്ഥികളേയും ഉപഹാരം നല്‍കി അനുമോദിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.

പ്രമുഖ  എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.ആർ നാഥൻ ഉദ്ഘാടനo ചെയ്തു.  സേവാസമിതി  വൈസ് പ്രസിഡണ്ട് അഖിൽ എൻ  അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ സീരിയൽ താരം അമ്പിളി സോമൻ, പ്രിയദർശൻലാൽ എന്നിവർ എന്നിവര്‍ സംസാരിച്ചു.  സേവാസമിതി ജനറല്‍ സെക്രട്ടറി ബിബിൻ. എം സ്വാഗതവും സേവാസമിതി ഖജാൻജി ഷാജു എന്‍.ബി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.  

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read