ചെലവൂർ ജി എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

By | Tuesday August 28th, 2018

SHARE NEWS

ചെലവൂർ: സമഗ്ര ശിക്ഷ അഭിയാൻ, കോഴിക്കോട് യു ആർ സി നടക്കാവിന്റെ നേതൃത്വത്തിൽ ചെലവൂർ ജി എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനത്തിൽ ജി ടി ടി ഐ വിമെൻ നടക്കാവിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ഒപ്പം ചേർന്നു. കോഴിക്കോട് ജില്ലാ പ്രോജെക്ട് ഓഫീസർ എം ജയകൃഷ്ണൻ, കോഴിക്കോട് ഡി ഇ ഒ മിനി എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം പ്രളയ ദുരിതം ബാധിച്ച വിദ്യാലയമായിരുന്നു ഇത്. ക്ലാസുകളും ഗ്രൗണ്ടുകളും ചെളി നിറഞ്ഞ അവസ്ഥയായിരുന്നു. ബുധനാഴ്ച സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യാതൊരു പ്രയാസവും അനുഭപെടാതിരിക്കാൻ യു ആർ സിയുടെ പ്രവർത്തനം സഹായകരമാകും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read