ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ പൊലീസ് അപമാനിച്ചതായി പരാതി

By | Tuesday April 17th, 2018

SHARE NEWS
മാവൂര്‍: ചെറൂപ്പ എംസിഎച്ച് യൂണിറ്റിലെ വനിതാജീവനക്കാരിയെ മാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എസ്‌.ഐ അപമാനിച്ചതായി പരാതി.
 
 ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.പി മുരളീധരന്റെയും ഓഫീസ് ജീവനക്കാരനായ ബഷീറിനെയും ലീഗുകാര്‍ ഭീഷണിപ്പെടുത്തിയതിനെതിരെ അവര്‍ നല്‍കിയ പരാതിയുടെ തപാല്‍ പൊലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിക്കാന്‍ പോയ സന്ദര്‍ഭത്തിലാണ് വനിതാ ജീവനക്കാരിയെ എസ്‌ഐ ശകാരിക്കുകയും മാന്യമല്ലാതെ പെരുമാറുകയും ചെയ്തതെന്നാണ് പരാതി.
 
 തപാല്‍ നല്‍കാനെത്തിയ ജീവനക്കാരി ഒരു പൊലീസുകാരന് തപാല്‍ നല്‍കുകയും അയാള്‍ അത് വായിച്ചുനോക്കി ഇത് എസ്‌ഐ നേരിട്ട് നോക്കണമെന്ന് പറയുകയും ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അല്‍പസമയത്തിനുശേഷം എസ്‌ഐ മുരളീധരന്‍ തപാല്‍ പരിശോധിച്ച് ഇത് രണ്ട് ദിവസം മുമ്പുള്ള പരാതിയാണല്ലോ എന്നും ഇത് പ്രശ്‌നമാണല്ലോ എന്നും പറയുകയുണ്ടായി. 
 
എന്തായാലും പ്രശ്‌നത്തില്‍ ഇടപട്ട ഭാസ്‌ക്കരന്‍ എസ്‌ഐ പരിശോധിക്കട്ടെ എന്നുപറഞ്ഞതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭാസ്‌ക്കരന്‍ എസ്‌ഐ ആണ് വനിതാജീവനക്കാരിയോട് ദ്വേഷ്യപ്പെടുകയും ശകാരിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. 
 
രണ്ട് പരാതികളും ഒന്നാണല്ലോ എന്നും ഇത് നിങ്ങളുടെ മുന്നില്‍ വെച്ച് വലിച്ചുകീറി എറിയേണ്ടതാണെന്നും ഞാനത് ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തപാല്‍ നല്‍കാനെത്തിയ ജീവനക്കാരിയെ ഒരുപാട് സമയം പൊലീസ് സ്‌റ്റേഷനില്‍ നിര്‍ത്തി മറ്റുള്ളവരുടെ മുന്നില്‍ നിര്‍ത്തി ശകാരിച്ചതായി പരാതിയിലുണ്ട്. 
 
രണ്ട് പരാതികളും വ്യത്യസ്തമാണെന്നും താന്‍ രണ്ട് ദിവസമായി ലീവിലായിരുന്നെന്നും ജീവനക്കാരി പറഞ്ഞിട്ടും ശകാരമായിരുന്നത്രെ ഫലം. ഇതോടെ ഈ സംഭവത്തില്‍ മൂന്ന് പരാതികളാണ് ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി മുരളീധരനെ ലീഗുകാരന്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി, ഓഫീസ് ജീവനക്കാരന്‍ ബഷീറിനെ ലീഗുകാര്‍ മുറിയില്‍  അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പരാതി, മൂന്നാമതായി ഓഫീസ് ജീവനക്കാരിയെ എസ്‌ഐ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read