അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല; വിവാഹം നടത്തിക്കൊടുത്ത് സഹപ്രവര്‍ത്തകര്‍

By | Tuesday March 27th, 2018

SHARE NEWS

ചെലവൂര്‍: അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാരുടെ അനുവാദമില്ലാത്തതിനെത്തുടര്‍ന്ന് വിവാഹം നടത്തിക്കൊടുത്തത്  സഹപ്രവര്‍ത്തകരായ പോലീസുകാര്‍.

ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും വിവാഹത്തിനാണ് ഇതേ സ്റ്റേഷനിലെ പോലീസുകാര്‍ ഒപ്പം നിന്നത്.

തിങ്കളാഴ്ച രാവിലെ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് സി.ഐ.യും എസ്.ഐ.യും നവ ദമ്പതികളെ  ആശീര്‍വദിച്ചു.

വധുവിനും വരനും വേണ്ട മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയത് പോലീസുകാരാണ്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പായസമടക്കമുള്ള വിവാഹ സദ്യയുമൊരുക്കി. ജാതി വ്യത്യസ്തമായതിനാലാണ് ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തത്. അനൂപും ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും പലതവണ സമീപിച്ചെങ്കിലും അനുഷ്യയുടെ വീട്ടുകാര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read