സിവില്‍ സര്‍വ്വീസ് വഴികളും സാധ്യതകളും’ മുഹമ്മദ് സജാദുമായുള്ള മുഖാമുഖം ശ്രദ്ധേയമായി

By | Tuesday May 28th, 2019

SHARE NEWS

പെരുമണ്ണ :സിവില്‍ സര്‍വീസ് വഴികളും സാധ്യതകളും എന്ന വിഷയത്തില്‍ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന വിദ്യാര്‍ത്ഥികള്‍ ജന സേവനം ലക്ഷ്യമാക്കി സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നു
വരണമെന്ന് സജാദ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ ഉദ്യോഗസ്ഥ രംഗത്തേക്ക് കടന്ന് വന്നാല്‍ മാത്രമേ യഥാര്‍ത്ഥ വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും സാധ്യമാവുകയുള്ളൂ വെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി സമദ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. സജാദിനുള്ള യൂത്ത് ലീഗ് ഉപഹാരസമര്‍പ്പണം ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ് നിര്‍വഹിച്ചു.പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി പി കബീര്‍, നൗഷാദ് പുത്തൂര്‍ മഠം, ടി പി എം സാദിഖ്, മുനീര്‍ പുത്തൂര്‍ മഠം, ഇഖ്ബാല്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ട്രഷറര്‍ കെ ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read