മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപെട്ട് അടിയന്തിര മീറ്റിംങ്ങ് വിളിച്ചു

By | Thursday May 9th, 2019

SHARE NEWS


കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബദ്ധപെട്ട് അടിയന്തിര മീറ്റിംങ്ങ് വിളിച്ചു .11-12 തിയതികളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ യത്‌ന തിന്റെ ഭാഗമായിെക്കാണ്ടാണ് അടിയന്തിര ആരോഗ്യ സ്റ്റിയറിംങ്ങ് കമ്മറ്റി വിളിച്ച് ചേര്‍ത്തത്. ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, വിദ്യാദ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍,ബാങ്ക് പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, ഐ.എ.എം പ്രതിനിധികള്‍,ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ ,പോലീസ് സ്റ്റേഷന്‍ പ്രതിനിധികള്‍, മറ്റു പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.

11.5.19 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ പൊതു സ്ഥാപനങ്ങളിലും ശുചീകരണം നടത്താനും, 12-5-19 ന് വാര്‍ഡിലെ പൊതു സ്ഥലങ്ങളില്‍ ശുചീകരണം നടത്താനും മീറ്റിങ്ങില്‍ തീരുമാനിച്ചു. കൂടാതെ 16-5-19 ന് മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബദ്ധപെട്ട് പഞ്ചായത്ത് തലത്തില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുവാനും തീരുമാനിച്ചു. പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി കോയ, ചെയര്‍പേയ്‌സണ്‍ ആസിഫ, മെമ്പര്‍മാരായഎം.ബാബുമോന്‍, വിനോദ് പടനിലം, ബൈജു എം .വി, എ.കെ ഷൗക്കത്ത്, അസ് ബിജ, സനില, ടി.കെ സീനത്ത്, ഷമീന വെള്ളാക്കാട്ട്, ബഷീര്‍ പാടാളിയില്‍ ,സുധീഷ് കുമാര്‍, പവിത്രന്‍, ഡോ.ഹസീന, ഡോ. ശീതള്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദ സ്വാഗതവും, ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ റാസിഫ് നന്ദിയും പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read