ലോക്‌സഭ തെരഞ്ഞെടുപ്പ്; സിപിഎം 16 ല്‍ 15 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു

By | Thursday March 7th, 2019

SHARE NEWS


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമരൂപമായി. പൊളിറ്റ് ബ്യൂറോയുടെ (പിബി) പരിശോധനയ്ക്കുശേഷം 9ന് പ്രഖ്യാപനമുണ്ടാകും. എന്നാല്‍ പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായില്ല.
മറ്റുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചും ധാരണയായി. 3 എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. എ.എം. ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), വീണാ ജോര്‍ജ് (പത്തനംതിട്ട). നിലവിലുള്ള എംപിമാരില്‍ കാസര്‍ഗോഡ് എംപി പി. കരുണാകരന്‍ ഒഴികെയുള്ളവര്‍ മത്സരിക്കും. ഇന്നസന്റിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി.കെ. ശ്രീമതി (കണ്ണൂര്‍), എ. സമ്പത്ത് (ആറ്റിങ്ങല്‍), പി.കെ. ബിജു (ആലത്തൂര്‍), എം.ബി. രാജേഷ് (പാലക്കാട്), ജോയ്‌സ് ജോര്‍ജ് (ഇടുക്കി) എന്നിവിടങ്ങളില്‍ മത്സരിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ് എറണാകുളത്തും കെ.എന്‍. ബാലഗോപാല്‍ കൊല്ലത്തും ജനവിധി തേടും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകരയിലും ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ കോട്ടയത്തും മത്സരിക്കും. കാസര്‍ഗോഡ് രണ്ടുപേരുകളാണ് ഉയര്‍ന്നുവന്നത്. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും മുന്‍ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും. സതീഷ് ചന്ദ്രനെയാണു സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചിരിക്കുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ മലപ്പുറത്ത് നിയോഗിച്ചു.

ആറ്റിങ്ങള്‍- എ.സമ്പത്ത്
കൊല്ലം – കെ.എന്‍ ബാലഗോപാല്‍
ആലപ്പുഴ- എ.എം ആരിഫ്
പത്തനംതിട്ട- വീണ ജോര്‍ജ്ജ്
കോട്ടയം- വി.എന്‍ വാസവന്‍
ഇടുക്കി- ജോയ്‌സ് ജോര്‍ജ്ജ്
എറണാകുളം- പി രാജീവ്
ചാലക്കുടി- ഇന്നസെന്റ്
വടകര- പി ജയരാജന്‍
കോഴിക്കോട്- എ. പ്രദീപ് കുമാര്‍
പാലക്കാട്- എം.ബി രാജേഷ്
ആലത്തൂര്‍- പി.കെ ബിജു
മലപ്പുറം- വി.പി സാനു
പൊന്നാനി- തീരുമാനമായില്ല
കണ്ണൂര്‍- പി.കെ ശ്രീമതി
കാസര്‍ഗോഡ്- കെ.പി സതീഷ് ചന്ദ്രന്‍

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read