ബൈക്കപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ചെലവൂരിന്റെ സ്വന്തം ഗായകൻ വിട വാങ്ങി

By | Monday November 5th, 2018

SHARE NEWS

ചെലവൂർ :  ബൈക്ക് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവറ്റ ഓച്ചേരി സ്വദേശി പ്രശസ്ത ഗായകൻ ഷാഹിദ് ഇന്ന് രാവിലെ മരണപ്പെട്ടു. ഇന്നലെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിറകിൽ സ്‌കോർപ്പിയോ വന്നിടിച്ച് അപകടമുണ്ടാവുകയായിരുന്നു. റിട്ട: സിഐ മുഹമ്മദിന്റെയും, ഷക്കീലയുടെയും മകനാണ് ഷാഹിദ്. നല്ല ഗായികയായിരുന്ന ഉമ്മയുടെ പാത പിന്തുടർന്ന മകൻ ഷാഹിദ് മികച്ച ഗായകനായി മാറി.

ചെലവൂരിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മ്യൂസിക്ക് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പാട്ടിന് പുറമേ ഹാർമോണിയം, തബല തുടങ്ങിയ വാദ്യോപകരണങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന ഇദ്ദേഹം . വിട വാങ്ങിയത് ചെലവൂരിന്റെ സ്വന്തം കലാകാരനായിരുന്നു . കണ്ണീരോടെയാണ് സഹ പ്രവർത്തകരും നാട്ടുകാരും ഈ മരണ വാർത്ത കേട്ടറിഞ്ഞത്.

ഭാര്യ: ഹസ്ൻ, മകൻ: ആഹിൽ

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read