ദമ്മാം കെഎംസിസി ദുരിതബാധിതര്‍ക്ക് സഹായം വിതരണം ചെയ്തു

By | Friday September 28th, 2018

SHARE NEWS

കുന്ദമംഗലം: കോഴിക്കോട് ജില്ലാ ദമ്മാം കെഎംസിസി കുന്ദമംഗലത്ത് ദുരിതബാധിതര്‍ക്ക് സഹായം നല്‍കി. കുന്ദമംഗലത്ത് നടന്ന പരിപാടിയില്‍ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍  ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചായത്തില്‍ ദുരിതമനുഭവിച്ച 14 വാര്‍ഡുകളിലെയും ദുരിതബാധിതര്‍ക്ക് മെമ്പര്‍മാര്‍ക്കാണ് സഹായം ഏല്‍പ്പിച്ചത്. നൂറു കണക്കിന് ആളുകള്‍ക്ക് ഇതിന്റെ ഭാഗമായി സഹായം ലഭിച്ചു.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഒ ഉസ്സയിന്‍ സ്വാഗതവും കണിയാറക്കല്‍ മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ബാബു നെല്ലോളി, കെ. പി കോയ, വിനോദ് പടനിലം. കുന്ദമംഗലം വില്ലേജ് ഓഫീസര്‍ ശ്രീജിത്ത് പിവി, സി ഗഫൂര്‍, വി.കെ ഹംസഹാജി, എം ബാബുമോന്‍, എന്‍എം യൂസഫ്, എ.കെ ഷൗക്കത്തലി, സൗദ, ടികെ ഹിതേഷ് കുമാര്‍, എംവി ബൈജു, ഇസ്മായില്‍ മുറിയനാല്‍,കെ.സി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read