SHARE NEWS
കുന്ദമംഗലം: ദുബൈ കെ എം സി സി പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതിയായ കൈത്താങ്ങ് നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. നിര്‍ദ്ദനരായ 30 കുടുംബങ്ങള്‍ക്ക് 20 കിലോ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ. ഉസ്സൈയിന് അദ്ധ്യക്ഷത വഹിച്ചു.പി മമ്മിക്കോയ, കണിയാറക്കല്‍ മൊയ്തീന്‍കോയ, എം ബാബുമോന്, എന്‍ അഹമ്മദ്, എന്‍.എം യൂസുഫ്, സിദ്ധീഖ് തെക്കയില്‍, അഷ്റഫ് പി, ഐ മുഹമ്മദ് കോയ, ടി കബീര്‍, വി പി സലീം എന്നിവര്‍ സംസാരിച്ചു.