പെരുമണ്ണ ഹോമിയോ ഡിസ്പെന്സറിയിൽ എത്തുന്നവർക്ക് ദുരിതം.

By | Friday April 19th, 2019

SHARE NEWS

Image result for homeo dispensary
പെരുമണ്ണ: പെരുമണ്ണ ഹോമിയോ ഡിസ്പെന്സറിയിൽ ഇടയ്ക്കിടെ ഡോക്ടർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാകുന്നു. വെള്ളായിക്കോട് പ്രവർത്തിപ്പിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെന്സറിയിൽ ഒരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്.പകരം സംവിധാനം ഏർപ്പെടുത്താതെ ഡോക്ടർ തുടർച്ചയായി അവധി എടുക്കുന്നതാണ് പ്രശ്നത്തിന് കാരണം.
പയ്യടിമീത്തൽ,പയ്യടിത്താഴം,വള്ളിക്കുന്ന്,പുത്തൂർമഠം, പെരുമൺപുറ, പാറമ്മൽ,കോട്ടയിത്താഴം തുടങ്ങിയ പ്രദേശത്തുള്ളവരാണ് ഡിസ്പെന്സറിയെ പ്രധാനമായും ആശ്രയിക്കുന്നത്.കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും ചികിത്സ തേടിയെത്തുന്നത്. ഡിസ്പെന്സറിയിലെ ഫോൺ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ദിവസേന നൂറുകണക്കിന് പേരെത്തുന്ന ഇവിടെ ഡോക്ടർ, ഡിസ്പെന്സർ, ഓഫീസ് അറ്റെൻഡന്റ് എന്നിങ്ങനെ മൂന്ന് ജീവനക്കാരാണുള്ളത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read