തെരുവ് നായകളെ കൊന്ന് റോഡരികിൽ തള്ളി

By | Tuesday November 20th, 2018

SHARE NEWS

മുക്കം: തെരുവ് നായകളെ കൂട്ടത്തോടെ കൊന്നു ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയ നിലയിൽ കണ്ടെത്തി. മുക്കം നഗരസഭയിലെ മാമ്പറ്റ –  കൈയ്യിട്ടാപ്പൊയിൽ റോഡിലെ വയലിലാണ് ആറ് തെരുവ് നായകളെ കൊന്ന് തള്ളിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കൂടെ മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ചാക്കുകളിലാക്കി തള്ളിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ചാക്കുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്നു.

പ്രദേശത്തെ ചില വീട്ടുകാർ ഉപയോഗിക്കുന്ന കിണറിനും പമ്പ് ഹൗസിനും സമീപത്തായാണ് ചാക്കുകൾ തള്ളിയത്. നഗരസഭാ കൗൺസിലർ പി.ടി ബാബുവിന്റെയും മാമ്പറ്റ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരുടെയും നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് നായകളെ റോഡരികിൽ കുഴിച്ചിട്ടു.  ഇതിന് സമീപത്തായി കഴിഞ്ഞ ദിവസം തള്ളിയ കൂൾബാറിലെ മാലിന്യവും ഇവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ഇതിന് മുൻപ് പല തവണ ഇവിടെ കക്കൂസ് മാലിന്യമുൾപ്പെടെ തള്ളിയിരുന്നു.

സമൂഹ വിരുദ്ധർ സ്ഥിരം മാലിന്യം തള്ളുന്ന സ്ഥലമായിട്ടും പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മാമ്പറ്റ – കയ്യിട്ടാപ്പൊയിൽ റോഡിൽ എത്രയും വേഗം തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രജിത് കുമാർ പറഞ്ഞു. മാലിന്യം തള്ളുന്നത് പതിവായ പശ്ചാത്തലത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സി.സി.ടി.വി ഉൾപ്പെടെയുള്ളവ പ്രദേശത്ത് സ്ഥാപിക്കുമെന്ന് നഗരസഭാ കൗൺസിലർ പി.ടി ബാബു പറഞ്ഞു. മുക്കം നഗരസഭയിലും പോലീസിനും പരാതി നൽകിയിട്ടുണ്ട്.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read