സ്വന്തം കുട്ടിയെപ്പോലെ സ്‌നേഹിച്ച നായയുടെ വേര്‍പാടില്‍ മറ്റു നായകള്‍ക്ക് തണലായി ഒരു കുടുംബം

By സിബ്ഗത്തുള്ള കുന്ദമംഗലം | Tuesday March 26th, 2019

SHARE NEWS

കുന്ദമംഗലം: സ്വന്തം കുട്ടിയെപ്പോലെ ഒരു നായയെ സ്‌നേഹിച്ച് ഒടുവില്‍ അവന്റെ വേര്‍പാടില്‍ മറ്റു നായകളെ സംരക്ഷിക്കുന്ന ഒരു അപൂര്‍വ്വ കഥയാണ് മധുവിനും കുടുംബത്തിനുമുള്ളത്.

തൃശ്ശൂര്‍ സ്വദേശിയായ മധു നരിക്കുനിയിലെ യുവതിയെ കല്ല്യാണം കഴിച്ചതിന് ശേഷമായിരുന്നു കുന്ദമംഗലത്ത് താമസമാക്കിയിരുന്നത്. പൊതുവെ നായകളേടെല്ലാം ഒട്ടും താല്‍പ്പര്യമില്ലാത്ത വ്യക്തിയായിരുന്നു മധു. അങ്ങനെയാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ ജോലി ചെയ്യുന്ന മകന്‍ അവിനാഷ് ഊട്ടിയില്‍ നിന്ന് ഒരു നായക്കുട്ടിയെ വീട്ടില്‍ കൊണ്ടുവരുന്നത്. ആദ്യമെല്ലാം ഒട്ടും താല്‍പ്പര്യമില്ലായിരുന്നു എങ്കിലും പിന്നീട് ആ കുടുംബം ആ നായയെ സ്‌നേഹിച്ച് തുടങ്ങി. പതിയെ പതിയെ അവന്‍ അവരുടെ സ്വന്തം കുട്ടിയെപ്പോലെ വീട്ടിലെ ഒരു അംഗമായി മാറുകയായിരുന്നു.
അഞ്ചുവര്‍ഷത്തോളം അവന്‍ അവരുടെ ഒരു മകനെപ്പോലെ അവിടെ വളര്‍ന്നു. അവിചാരിതമായായിരുന്നു ഒരിക്കല്‍ അവന്‍ ഈ കുടുംബത്തില്‍ നിന്നും വിട്ടുപിരിഞ്ഞത്. മധുവിനും ഭാര്യക്കും അത് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഒടുവിലവര്‍ എല്ലാ ആചാരങ്ങളോടും കൂടി നരിക്കുനിയില്‍ അവന് കുഴിമാടം ഒരുക്കി. എന്നാല്‍ അവന്റെ ഓര്‍മകളില്‍ നിന്നും വിട്ടുമാറാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഒടുവില്‍ അവന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന വീട്ടില്‍ നിന്നും അന്ന് തന്നെ അവര്‍ താമസം മാറുകയായിരുന്നു.

തന്റെ മകനെപ്പോലെ സ്‌നേഹിച്ച നായ വിട്ടുപോയതിന്റെ വിഷമത്തില്‍ നിന്നും ഒരിക്കലും അവര്‍ കരകയറിയില്ല. പകരം മറ്റൊരു നായയെ വാങ്ങുവാനും അവര്‍ക്ക് മനസ്സു വന്നില്ല. എന്നാല്‍ തങ്ങളുടെ നായയുടെ ഓര്‍മകളില്‍ അവര്‍ മറ്റുള്ള നായ്ക്കളെ സ്‌നേഹിക്കുവാന്‍ തുടങ്ങി. എപ്പോള്‍ യാത്ര ചെയ്യുകയാണെങ്ങിലും ഒരു ഭക്ഷണപ്പൊതിയുമായാണ് യാത്ര. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും നായകള്‍ക്കെല്ലാം ഇവര്‍ ഭക്ഷണം കൊടുത്തു. ഇതോടെ ഹൃദയസ്പര്‍ശിയായ മറ്റു പല ബന്ധങ്ങള്‍ കൂടി കൂടി രൂപപ്പെട്ടു.

ഒരിക്കല്‍ അരു അപകടത്തില്‍പെട്ട ഒരു തെരുവുനായയെ ചികിത്സിച്ച് ബേധമാക്കി. അതുപോലെ അപകടത്തില്‍പെട്ട് കുടല്‍മാല പുറത്തായി ദാരുണാവസ്ഥയിലായ ഒരു നായയെ ഓട്ടോറിക്ഷ വിളിച്ച് ഹോസ്പിറ്റലിലെത്തിച്ച് ഇദ്ദേഹം ചികിത്സ നല്‍കി. ഇത്തരം നായകളെയും മറ്റും ച്ികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവുന്നുണ്ടെങ്കിലും പലരും ഇതില്‍ ഭയവും മറ്റു വെറുപ്പും കാണിക്കുന്നു. തെരുവുനായകളെയും മറ്റും ചികിത്സിക്കാന്‍ ശാശ്വതമായ സംവിധാനം വേണ്മെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇദ്ദേഹം ഭക്ഷണം നല്‍കുന്നതും കാത്ത് പല നായ്ക്കളും കാത്തിരിക്കുന്നതും പതിവ് കാഴ്ചയാണ്. മായനാട് മുത്തു എന്നു പേരുള്ള ഒരു നായ ദിവസവും ഇദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നത് നാട്ടുകാര്‍ക്ക് ഒരു കൗതുകമുള്ള കാഴ്ചയാണ്, രണ്ടു കാലും തളര്‍ന്ന ഈ നായ ദിവസവും രാവിലെ ഇദ്ദേഹത്തിന്റെ കാര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടിവരുകയും ഭക്ഷണത്തിന് വേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഒരു തലോടല്‍ കിട്ടിയാല്‍ മാത്രമേ നായ ഭക്ഷണം കഴിക്കുകയുള്ളു. ഒരു ദിവസം വല്ല അത്യാവശ്യവും ഉണ്ടെങ്കില്‍ ഭക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയ ശേഷം മാത്രമാണ് ഇദ്ദേഹം പോവുക. ഓഫീസിലേക്ക് പോകുകയും വരുകയും ചെയ്യുന്ന സമയത്തെല്ലാം ഇവരിങ്ങനെ ഭക്ഷണം നല്‍കുന്നു. കയ്യില്‍ എപ്പോളും കുറച്ചെങ്കിലും ഭക്ഷണമായാണ് യാത്ര തന്നെ. ദിവസവും ഏകദേശം 10 ഓളം നായകള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നു. കൂടാതെ വീട്ടില്‍ അതിഥിയായെത്തിയ 3 പൂച്ചകളെയും ഇവര്‍ വാത്സല്യത്തോടെ വളര്‍ത്തുന്നു. ഒപ്പം നഷ്ടപ്പെട്ടുപോയ നായയുടെ ഓര്‍മയില്‍ കല്ലറയില്‍ പൂവെച്ച് പ്രാര്‍ത്ഥിക്കുന്നു

അടുത്തിടെ ഉണ്ടാവുന്ന തെരുവു നായ ശല്യത്തിനെല്ലാം കാരണം നായകള്‍ക്ക് ഭക്ഷണം കിട്ടാത്തതിനാലാണെന്ന് ഇദ്ദേഹം പറയുന്നു. അവരുടെആവാസ സ്ഥലം കൈയേറിയ നമ്മള്‍ ഈ ഭൂമി അവര്‍ക്ക് കൂടെ ഉള്ളതാണെന്നും അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട് എന്നും ഓര്‍മപ്പെടുത്തുന്നു.

കുന്ദമംഗലത്ത് താമസമാക്കിയ ഇവര്‍ക്ക് പബ്ലിസിറ്റി എന്നത് താല്‍പ്പര്യമില്ലാത്തതിനാല്‍ വാര്‍ത്തയില്‍ പേര് കൊടുക്കരുതെന്ന നിര്‍ബന്ധത്തിലാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read