താമരശ്ശേരിയിലും ഭ്രാന്തന്‍നായ ശല്യം

By | Thursday May 16th, 2019

SHARE NEWS

താമരശ്ശേരി: കുടുക്കിലുമ്മാരം, കാരാടി ഭാഗങ്ങളിലായി ആറ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച ഉച്ചയ്ക്കും വൈകുന്നേരവുമാണ് നായ യാത്രക്കാരെ കടിച്ചത്. പേയിളകിയ നായയാണെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. വെളുപ്പും കറുപ്പും നിറത്തിലുള്ള നായയാണ് ഓടിനടന്ന് ആക്രമിച്ചതെന്ന് പറയുന്നു.

താമരശ്ശേരി സ്വദേശിയായ ഒരാളെയും തലയാട് സ്വദേശിയായ മൂന്നുപേരെയുമാണ് ഉച്ചയോടെ നായ കടിച്ചത്. വൈകീട്ട് കാരാടിയില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഒരാളെ നായ കടിച്ചു. ഇവിടെ മറ്റൊരു യാത്രക്കാരനെയും കടിച്ചു. എല്ലാവരെയും താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ കുന്ദമംഗലത്ത് ഭ്രാന്തന്‍നായ ശല്യത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നായയെ അടിച്ച് കൊല്ലുകയായിരുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read