ഓടുന്ന ബസിൽ ശബ്ദാനുകരണം; രാംദാസ് എന്ന മാമ്പറ്റ സ്വാദേശിയെ നിങ്ങളൊന്നറിയണം

By | Saturday October 13th, 2018

SHARE NEWS

കുന്ദമംഗലം : കോഴിക്കോട് – അരീക്കോട് റൂട്ടിലെ ‘ഫവാസ്’ എന്ന ബസിൽ കയറിയിട്ടുണ്ടോ?. ഇല്ലെങ്കിൽ ഒന്ന് കയറി നോക്കണം. കാതുകൾക്കും കണ്ണുകൾക്കും വ്യത്യസ്ഥ അനുഭൂതി നൽകാൻ ഈ യാത്ര നിങ്ങളെ സഹായിക്കുമെന്ന് തീർച്ചയാണ്. പക്ഷേ ഒരു കാര്യം ഈ ബസിൽ കയറുന്ന പുതിയ ആളാണ് നിങ്ങളെങ്കിൽ ഇളിമ്പ്യനാകാത്തിരിക്കാൻ ഇത്തിരി ജാഗ്രത പാലിക്കുന്നത് നല്ലതാകും. മാമ്പറ്റ കുന്നത്ത് സ്വദേശിയായ രാംദാസ് എന്ന ബസ് കണ്ടക്ടറെ അറിയുന്നവർക്ക് ഇപ്പോൾ കാര്യം മനസിലായി കാണും. എന്നാൽ അറിയാത്തവർ ഒന്ന് പരിജയപ്പെട്ടോളൂ.

കോഴി, പൂച്ച, താറാവ്, നായ തുടങ്ങിയ ജന്തു- ജീവികളുടെ ശബ്‍ദം പുറപ്പെടുവിച്ച് ‘ഫവാസ്’ എന്ന ബസിലെ യാത്രക്കാർക്ക് വ്യത്യസ്ഥ അനുഭവം കാഴ്ചവെക്കുന്ന രാംദാസ് ആള് കേമനാണ്. തന്റെ ഉപജീവനമാർഗമായ കണ്ടക്ടർ പണി തുടരുമ്പോഴും ജന്തു- ജീവികളുടെ ശബ്ദാനുകരണമെന്ന തന്റെ ഉള്ളിലെ കഴിവിനെ ഉണർത്താൻ രാംദാസ് ഒരിക്കലും മറക്കാറില്ല. ഇത്തരത്തിലുള്ള അനുകരണങ്ങൾ നടത്തുമ്പോൾ പുതുതായി ബസിൽ കയറുന്നവർ ഇത് യഥാർത്ഥ സംഭവമാണെന്ന് കരുതി സംശയത്തോടെ ചുറ്റിലും തപ്പുന്നത് കാണാൻ സാധിക്കും. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞാൽ ചെറിയ ഒരു ചമ്മലും ആ വ്യക്തിയിൽ കാണാം.

രാംദാസ് മാത്രമല്ല മകൻ അശ്വിൻ ദാസും ഇത്തരത്തിലുള്ള അനുകരണങ്ങൾ നടത്താറുണ്ട്. വിവിധ ജീവികളുടെ ശബ്‍ദം അനുകരിക്കുമ്പോൾ രാംദാസ് ആടിന്റെ ശബ്‍ദം അനുകരിക്കാൻ ഇത്തിരി മടിക്കും. സംശയിക്കേണ്ട അതിനൊരു കാരണമുണ്ട്. ഒരു ദിവസം ആടിന്റെ കഴുത്ത് കയറിൽ കുടുങ്ങുന്ന ശബ്ദം അനുകരിച്ചു. താൻ വളർത്തുന്ന ആടാണ് കയറിൽ കുടുങ്ങിയതെന്ന് കരുതി രാംദാസിന്റെ അച്ഛൻ ഓടി എത്തി. എന്നാൽ തന്റെ മകനാണ് ഇങ്ങനെ ഒരു ശബ്ദം പുറപ്പെടുവിച്ചതെന്ന് മനസിലാക്കിയ അച്ഛൻ രാംദാസിനെ തല്ലി അതിനെ ശേഷം ആടിന്റെ ശബ്‍ദം രാംദാസ് അനുകരിക്കാറില്ല.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read