വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ടീയ പാര്‍ട്ടികളുടെ സഹകരണം തേടി

By | Friday March 22nd, 2019

SHARE NEWS

കോഴിക്കോട്: വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ബൂത്ത് ലെവല്‍ ഓഫീസറുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ ഇടപെടല്‍ നടത്തമെന്ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദന്‍ ആവശ്യപ്പെട്ടു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് താലൂക്കിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രതിനിധികളാണ് പങ്കെടുത്തത്. മാര്‍ച്ച് 25 വരെ പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായുള്ള അപേക്ഷകളുടെ ബാഹുല്യവും അവയുടെ ഉള്ളടക്കങ്ങളിലെ അപാകതകളും മൂലം ബൂത്ത് നിശ്ചയിക്കുന്നതിനും മറ്റും പ്രയാസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ അവരവരുടെ ബൂത്ത് ഏജന്റുമാരുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി 18,175 അപേക്ഷകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഏപ്രില്‍ നാലിന് വൈകീട്ടാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് യോഗം വിളിച്ചു ചേര്‍ത്തതെന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.എം.പ്രേംലാല്‍ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read