കാത്തിരിപ്പിനൊടുവില്‍ നാളെ വോട്ടെണ്ണല്‍; ജെഡിടിയില്‍ കര്‍ശന സുരക്ഷ

By | Wednesday May 22nd, 2019

SHARE NEWS

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ നാളെ വോട്ടെണ്ണല്‍. രാവിലെ എട്ടിന് വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാമിക് സെന്റര്‍ ക്യാമ്പസില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകളാണ് ജെഡിടിയില്‍ എണ്ണുക. കൂത്തുപറമ്പ്, തലശേരി നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വടകര, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിലെ 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും ജെഡിടിയിലെ 14 ഹാളുകളിലായാണ് എണ്ണുക. 14 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിനും 14 വീതം ടേബിള്‍ ഒരുക്കും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാനായി വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ക്കായി ആറുവീതം ടേബിള്‍ ഒരുക്കുന്നുണ്ട്. സൈനികരുടെ സര്‍വീസ് വോട്ട് കണക്കാക്കാനായി രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ക്കുമായി 10 വീതം ടേബിളും സജ്ജമാക്കും. കലക്ടറുടെ നേതൃത്വത്തില്‍ മുഴുവന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉണ്ടാകും. വോട്ടെണ്ണല്‍ തത്സമയം ജനങ്ങളിലെത്തിക്കുന്നതിന് പോളിങ് സ്റ്റേഷന് സമീപത്തായി മീഡിയ സെന്ററും ഒരുക്കും.

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ 4272 പോസ്റ്റല്‍ ബാലറ്റുകളും വടകരയില്‍ 4269 പോസ്റ്റല്‍ ബാലറ്റുകളും വിതരണംചെയ്തിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ്, സൈനികരംഗത്ത് ജോലിചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സര്‍വീസ് ബാലറ്റ് എന്നിവ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. സര്‍വീസ് ബാലറ്റുകള്‍ വടകരയില്‍ -2676ഉം കോഴിക്കോട്ട് 2669 ഉം വിതരണം ചെയ്തു. വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ച രാവിലെ എട്ടിനുമുമ്പ് തപാലില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജെഡിടിയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കിയിട്ടുണ്ട്. സംസ്ഥാന — സായുധ പൊലീസ് സേനകള്‍ സുരക്ഷക്കായുണ്ട്. കൂടാതെ സ്ട്രോങ് റൂമുകളുടെ സുരക്ഷ കേന്ദ്ര പൊലീസ് സേനക്കാണ്. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read