ഫേയ്സ്ബുക്ക് കൂട്ടായ്മയായ സൗഹൃദ സ്നേഹതണൽ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

By | Monday May 21st, 2018

SHARE NEWS
 
ചെലവൂര്‍: ഫേയ്സ്ബുക്ക് കൂട്ടായ്മയായ സൗഹൃദ സ്നേഹ തണൽ പാലക്കോട്ടു വയൽ പ്രദേശത്ത് നിർധരരായ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രശസ്ത എഴുത്തുകാരനും കവിയും സാമൂഹിക പ്രവർത്തകനുമായ ഇ.ആർ ഉണ്ണി ഉൽഘാടനം ചെയ്തു.  ഷഹീൻ എന്‍.പി  അധ്യക്ഷത വഹിച്ചു. 
 
ചടങ്ങില്‍ സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുഭാഷ് ചന്ദ്രബോസ്, രാഗേഷ് പെരുവള്ളുർ, രാജഗോപാൽ എന്നിവരെ ആദരിച്ചു. കൗൺസിലർമാരായ ശാലിനി, ഷെറീന വിജയൻ, അൻസാരി കാലിക്കറ്റ്, വട്ടോളി പ്രേമൻ, ശിവദാസൻ, ഷിനോജ് കുമാർ, ഹരീഷ് കുമാർ.ടി, ബിസ്മി എന്നിവർ സംസാരിച്ചു. സ്നുബി സ്വാഗതവും പ്രബിജ ബൈജു നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read