SHARE NEWS
കോഴിക്കോട്: അഞ്ച് ദിവസം നീളുന്ന അശ്വിനി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്നലെ തുടക്കമായി. ചാവറ കൾച്ചറിൽ സെന്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ദീദി ദാമോധരൻ, ചെലവൂർ വേണു, ഫാ. ജോൺ മണ്ണാറത്തറ എന്നിവർ പ്രസംഗിച്ചു. ചാവറ കൾച്ചറൽ സെന്റർ, എൻജിഒ യൂണിയൻ ഓഡിറ്റോറിയം, മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമ പ്രദർശനം.