ലഭ്യത കുറഞ്ഞു, മത്സ്യവില ഇരട്ടിയായി

By | Friday April 26th, 2019

SHARE NEWS

കോഴിക്കോട്: മത്സ്യവില സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയില്‍. കഴിഞ്ഞ ദിവസംവരെ കുറ്റ്യാടി മേഖലകളിലെ മത്സ്യമാര്‍ക്കറ്റുകളില്‍ കിലോവിന് 60-80 രൂപവരെ ഉണ്ടായ മത്തിക്ക് വ്യാഴാഴ്ചത്തെ വില ഇരുനൂറ് രൂപയാണ്. 150 രൂപയുണ്ടായിരുന്ന അയലയുടെ വില 240 രൂപയായി ഉയര്‍ന്നു. 600 രൂപ വിലയ്ക്ക് വില്‍പ്പന നടത്തിയിരുന്ന അയക്കൂറ 900 രൂപയ്ക്കും 400 രൂപ ഉണ്ടായിരുന്ന ആവോലി 600 രൂപയ്ക്കുമാണ് വില്‍പ്പന നടത്തിയത്.

കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യം ലഭിക്കാത്ത അവസ്ഥയാണെന്നും നിലവിലെ കാലാവസ്ഥയില്‍ കടലില്‍ മത്സ്യങ്ങള്‍ ഉള്‍വലിഞ്ഞതാകാം ക്ഷാമത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരും പറയുന്നു. ന്യൂനമര്‍ദത്തിന്റെ ഫലമായി വരും ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കൂടി വന്നതോടെ ക്ഷാമം വര്‍ധിക്കാനും വില കുതിച്ചുയരാനുമാണ് സാധ്യത.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read