ഫ്‌ലാറ്റിലെ മാലിന്യം മൂലം മലിനമായി കിണറുകള്‍; രണ്ടുവര്‍ഷമായിട്ടും പരിഹാരമായില്ല

By | Monday May 20th, 2019

SHARE NEWS

ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തില്‍ പൂളക്കോട് ത്രിവേണി – മിനി സ്റ്റേഡിയം റോഡിലുള്ള ‘ ദയ അപ്പാര്‍ട്ട്‌മെന്റ് ‘ എന്ന ഫ്‌ലാറ്റില്‍ നിന്നും മലിനജലം ഒഴുകി സമീപ പ്രദേശങ്ങളിലെ കിണറുകളെല്ലാം മലിനമായതില്‍ പരിഹാരമായില്ല. രണ്ടു വര്‍ഷത്തോളമായി പ്രശ്‌നം നിലനിന്നിട്ടും ഇതുവരെ പ്രദേശവാസികള്‍ക്ക് ശാശ്വതമായ പരിഹാരമായിട്ടില്ല. മുന്‍പ് വലിയ പ്രക്ഷോപങ്ങള്‍ നടന്നതുമൂലം താല്‍ക്കാലിക പരിഹാരമായിരുന്നു എന്നാല്‍ വേനലായതോടെ കുടിവെള്ള ക്ഷാമം വീണ്ടും രൂക്ഷമായി.

പ്രദേശവാസികള്‍ പല പ്രാവശ്യം പഞ്ചായത്തിനേയും കലക്ടറേയും മറ്റു ദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല. ഇപ്പോള്‍ തന്നെ പത്തിലേറെ കിണറുകള്‍ ഉപയോഗയോഗ്യമല്ലാതായിട്ടുണ്ട്. മഴക്കാലമാകുന്നതോടെ ഈ പ്രദേശത്തെ മുഴുവന്‍ കിണറുകളും ഉപയോഗ യോഗ്യമല്ലാതാവുകയും ചെയ്യും. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഒരു സംയുക്ത സമരസമിതി രൂപീകരിക്കുകയും കഴിഞ്ഞ 13 ന് ഫ്‌ലാറ്റിലേക്ക് ഒരു ജനകീയ ബഹുജനമാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും ഇതുവരേയും പരിഹാരമാവാത്തതിനാല്‍ ഇന്നുമുതല്‍ ഫ്‌ലാറ്റിനു മുന്നില്‍ സമരസമിതി യുടെ നേതൃത്യത്തില്‍ ഉപരോധസമരം നടത്തുന്നുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read