പഴകിയ ഭക്ഷണം പിടികൂടി

By | Wednesday May 1st, 2019

SHARE NEWS

കോ​ഴി​ക്കോ​ട്: കോ​ര്‍​പറേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ​തും വൃ​ത്തി​ഹീ​ന​മാ​യ​ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​കം ചെ​യ്തതുമായ ഭ​ക്ഷ​ണ​ം‍ ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ ചി​ക്ക​ന്‍ , ബീ​ഫ്, ചെ​മ്മീ​ന്‍ , പൊ​റോ​ട്ട, ചോ​റ്, ചൈ​നീ​സ് മ​സാ​ല, അ​ച്ചാ​ര്‍ , എ​ണ്ണ​ക്ക​ടി​ക​ള്‍, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 250 കി​ലോ​ഗ്രാം സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ട്ടാ​രം റോ​ഡി​ലെ ഹോ​ട്ട​ല്‍ സോ​ളാ​ര്‍, ബൈ​പാസി​ലെ ഫൈ​വ്സ്റ്റാ​ര്‍ ത​ട്ടു​ക​ട, ഹോ​ട്ട​ല്‍ സ​മോ​വ​ര്‍ , ഹോ​ട്ട​ല്‍ കീ​ര്‍​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യിരുന്നു പരിശോധന.

സോ​ളാ​റി​ല്‍ ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​വൂ​ എ​ന്ന് ഹെ​ൽത്ത് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ .എ​സ്.​ഗോ​പ​കു​മാ​ര്‍ നി​ര്‍​ദേ​ശം ന​ൽകി. ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​എം.​ഗോ​പാ​ല​ന്‍ , ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി.​കെ.​പ്ര​കാ​ശ​ന്‍, കെ.​സി.​മു​ര​ളീ​ധ​ര​ന്‍, ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​ഷ​മീ​ർ, പി.എസ്. ഡെ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു ‍നേ​തൃ​ത്വം ന​ൽകി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read