ഇത് അറബ് നാട്ടിലല്ല ഈന്തപന കൂലച്ച് നിൽക്കുന്നത് ഓമശ്ശേരിയിൽ

By | Saturday April 20th, 2019

SHARE NEWS

ഓമശ്ശേരി: ഇത് അറബ് നാട്ടിലല്ല ഈന്തപന കൂലച്ച് നിൽക്കുന്നത് ഓമശ്ശേരിയിൽ.ആരെയും അതിശയിപ്പിക്കും വിധം ഈന്തപ്പന കായ്ച്ചുനിൽക്കുകയാണ് ഓമശ്ശേരിയിൽ.അറബ്‌നാടുകളിൽ മാത്രം കണ്ടുവരുന്ന ഈ കൗതുക കാഴ്ച അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള റൊയാഡ് ഫാം ഹൗസിലാണ് അരങ്ങേറുന്നത്.

പതിനേഴ് രാജ്യങ്ങളിൽ സന്ദർശനം നടത്തി വിവിധ തരം കൃഷി രീതികളെക്കുറിച് പഠിച്ചാണ് അഷ്‌റഫ് സ്വന്തം നാട്ടിൽ ഇങ്ങനെയൊരു കൃഷിരീതി വിജയിപ്പിച്ചത്. എല്ലാത്തരം സഹായത്തിനായും ഫാം ഹൗസിലെ ജീവനക്കാരനായ അബ്‌ദുൾ റഹീമും കൂടെയുണ്ട്. ആൺപെൺ വർഗത്തിൽ പെട്ട വ്യത്യസ്ത ഇനം ഈന്തപ്പനകളാണ് പരാഗണം നടത്തി കായ്പ്പിച്ചെടുത്തത്

വിവിധ ഘട്ടങ്ങളിലാണ് ഫാം ഹൗസ് ജീവനക്കാരൻ റഹീം ഈ പ്രവർത്തി പൂർത്തീകരിച്ചത്.മൂന്ന് പ്രാവശ്യത്തെ പ്രത്യേക ട്രീട്മെന്റിലൂടെ യാണ് ഈന്തപ്പനകൾ പരാഗണം നടത്തി വികസിപ്പിച്ചെടുത്തത്.എട്ടു വര്ഷം പ്രായമുള്ള ഈന്തപ്പനയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഈന്തപ്പനകുലകൾ കാണാൻ തന്നെ അതിമനോഹരമാണ്. ഈ കടുത്ത വേനലിൽ മൂന്ന് മാസം കൊണ്ടാണ് ഈന്തപ്പന വിളവെടുക്കുക. രണ്ടു വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ആൺപെൺ മരങ്ങളിൽ നിന്നാണ് പരാഗണം നടത്തുന്നത്.പരാഗണത്തിനു ശേഷം ആൺമരത്തിലെ കുലകൾ ഉണങ്ങിപ്പോകുന്ന അത്യപൂർവ കാഴ്ച കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ആൺമരത്തിൽനിന്നും വിളവ് കിട്ടാറില്ല. ഒട്ടേറെ പേരാണ് വിളവെടുത്ത കായ്ച്ചു നിൽക്കുന്ന ഈന്തപ്പനകൾ കാണാൻ അഷ്‌റഫിന്റെ ഓമശ്ശേരിയിലെറൊയാഡ് ഫാം ഹൗസിൽ ദിനം പ്രതി എത്തിച്ചേരുന്നത് .

വിദേശത്തുനിന്നും വന്നതിനു ശേഷം റഹീം പൂന്തോട്ടം ഒരുക്കുന്നതിലും മറ്റുവീടുകളിൽ കൃഷിയൊരുക്കുന്നതിലും അഷ്‌റഫിന്റെ കൂടെ തന്നെയുണ്ട്. തന്റെ ഇരുപത് ഏക്കർ ഭൂമിയിൽ റംബൂട്ടാൻ ,മാങ്കോസ്റ്റിൻ കൃഷികളും അതുപോലെതന്നെ വ്യത്യസ്തത നൽകുന്ന മറ്റു പല കൃഷി രീതികളും വിക്‌സായിപ്പിച്ചെടുത്ത് വിപണിയിൽ എത്തിക്കാറുണ്ട് .ഒപ്പം ഇത്തരം ചെടികളെല്ലാം അഷ്‌റഫിന്റെ ഫാം ഹൗസിൽ ലഭ്യമാണ്

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read