പെരുവയലില്‍ ഗ്രാമ പഞ്ചായത്തിന് ഗെയിംസ് ടീം വരുന്നു

By | Thursday January 10th, 2019

SHARE NEWS

 

പെരുവയല്‍: പെരുവയല്‍ ഗ്രാമ പഞ്ചായത്തില്‍ വിവിധ ഗെയിംസ് ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്ന താരങ്ങളെ കണ്ടെത്തി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക ഗെയിംസ് ടീം രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ടീം അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പഞ്ചായത്ത് ജെഴ്‌സിയില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.

2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി വിവിധ ഇനങ്ങളിള്‍ ക്ലബുകള്‍ തമ്മില്‍ മാറ്റുരക്കുന്ന ഗെയിംസ് ഫെസ്റ്റ് സംഘടിപ്പിക്കും. പഞ്ചായത്ത് യൂത്ത് ക്ലബ്ബ് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 27 ന് ആരംഭിക്കുന്ന ഫെസ്റ്റ് ഫെബ്രുവരി 17 ന് അവസാനിക്കും. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി ഇനങ്ങളിലാണ് മത്സരം നടക്കുക. 2019 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 45 വയസ്സ് കഴിയാത്തവര്‍ക്കും പങ്കെടുക്കാം. ടീമുകളുടെ പേര് വിവരം ക്ലബ്ബുകള്‍ ജനുവരി 22 നകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും.
കബഡി ജനുവരി 27ന് പുവ്വട്ടുപറമ്പിലും വോളിബോള്‍ ഫെബ്രുവരി 3ന് മുണ്ടക്കലും ക്രിക്കറ്റ് 9,10 തിയതികളില്‍ കൊണാറമ്പും ഫുട്‌ബോള്‍ 9 മുതല്‍ 17 വരെ പെരുവയലും നടക്കും. ഈ മത്സരങ്ങളില്‍ നിന്നും പ്രത്യേക സെലക്ഷന്‍ കമ്മിറ്റി പഞ്ചായത്ത് തല ടീമിനെ തെരഞെടുക്കും.

യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.ഷറഫുദ്ദീന്‍, എന്‍.കെ.മുനീര്‍, എ.എം.ആഷിഖ്, എം.മനോഹരന്‍, അനീഷ് പാലാട്ട്, കരുപ്പാല്‍ അബ്ദുറഹിമാന്‍, ഉനൈസ് പെരുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read